എയർ ടാക്സികളുമായി സൗ​ദി അറബ്യയും ; ‘ഇവിഡോർ’ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു

എ​യ​ർ ടാ​ക്​​സി​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള അ​ന്തി​മ ക​രാ​റി​ൽ സൗ​ദി അ​റേ​ബ്യ ഒ​പ്പി​ട്ടു. ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ലി​ലി​യം ക​മ്പ​നി​യി​ൽ​നി​ന്ന്​ 100 ‘ഇ​വി​ഡോ​ൾ’ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ്​ ക​രാ​ർ. സൗ​ദി​യ ഗ്രൂ​പ്പും ലി​ലി​യം ക​മ്പ​നി​യും ത​മ്മി​ലാ​ണ്​​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. വെ​ർ​ട്ടി​ക്ക​ലാ​യി ടേ​ക്കോ​ഫും ലാ​ൻ​ഡി​ങ്ങും ന​ട​ത്താ​ൻ ക​ഴി​യു​ന്ന ആ​ദ്യ​ത്തെ ഇ​ല​ക്‌​ട്രി​ക് വി​മാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ക​മ്പ​നി​യാ​ണ്​ ലി​ലി​യം. മ്യൂ​ണി​ക്കി​ലെ ലി​ലി​യം ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി​യ പ്രൈ​വ​റ്റ് ഏ​വി​യേ​ഷ​ൻ സി.​ഇ.​ഒ ഡോ. ​ഫ​ഹ​ദ് അ​ൽ ജ​ർ​ബു​അ്, ലി​ലി​യം സി.​ഇ.​ഒ ക്ലോ​സ് റോ​യ് എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്….

Read More