ഇസ്രായേലിൻറെ കൂട്ടകുരുതി തുടരുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101 പേർ

ഇസ്രായേലിൻറെ ആക്രമണത്തിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101പാലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്. അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല. ആക്രമണത്തിൽ ഒരു…

Read More

ശക്തമായ മഴ തുടരുന്നു: ആശുപത്രി വാർഡുകളിൽ വെള്ളം കയറി

കനത്ത മഴയെ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. തൃശ്ശൂരിലും അതിശക്തമായ ഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവിൽ വരെയാണ് വെള്ളമെത്തിയത്. തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി….

Read More

കനത്ത ചൂട് തുടരുന്നു; 3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണു ചൂട്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രി, കോഴിക്കോട് 37 ഡിഗ്രി എന്നിങ്ങനെയാണ്. എറണാകുളം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലും 37 ഡിഗ്രി തുടരും. ഇന്നലെ പുനലൂരിലാണ് (40 ഡിഗ്രി സെൽഷ്യസ്) സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ…

Read More

കനത്ത ചൂടും ഉഷ്ണ തരംഗവും; സ്കൂളുകളുടെ അവധി  മെയ് 1 വരെ നീട്ടി ത്രിപുര സർക്കാർ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ്. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  നേരത്തെ ഏപ്രിൽ 24 മുതൽ നാല് ദിവസത്തേക്ക് എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏപ്രിൽ 29 മുതൽ മെയ് 1 വരെ മൂന്ന് ദിവസത്തേക്ക് കൂടി അവധി…

Read More

ആലീസിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ പരിക്കുകള്‍; യുഎസിൽ കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

കലിഫോർണിയയില്‍ സാൻ മറ്റെയോയില്‍ കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീളുന്നു. ഭർത്താവ് ആനന്ദ് ഭാര്യ ആലീസിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആലീസിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കുട്ടികളുടെ മരണ സമയവും കാരണവും വ്യക്തമാകൂയെന്നും സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി. 2016ല്‍ ദമ്പതികള്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും പിന്നീട്…

Read More

ഇസ്രയേൽ ആക്രമണം; ഗാസയിൽ മരണം 21,507:  85% ഭവനരഹിതർ

ഇസ്രയേൽ സേനയുടെ നിരന്തരമായ ആക്രമണത്തിൽ ഗാസയിലെ 23 ലക്ഷം താമസക്കാരിൽ 21 ലക്ഷവും ഭവനരഹിതരായി. കര, വ്യോമ ആക്രമണം രൂക്ഷമായി തുടരുന്നു. അഭയം തേടി പലായനം ചെയ്യുന്നവർ ടെന്റുകളിലും താൽക്കാലിക വസതികളിലും ദുരിതക്കയത്തിലാണ്. തെക്കൻ ഗാസ പട്ടണമായ റഫയിലാണ് അഭയാർഥികൾ ഏറെയും തടിച്ചുകൂടിയിരിക്കുന്നത്. ഇവിടെയും ആക്രമണമുണ്ടായി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ ഇവർ മരണത്തെ മുഖാമുഖം കാണുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള വെള്ളത്തുണിയും മറ്റുമാണ് ഇപ്പോൾ ഗാസയിലേക്കെത്തുന്ന പ്രധാന സഹായം. ഇന്നലെ 187 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേൽ…

Read More

വിസിമാരില്ലാതെ സർവകലാശാലകൾ; സർക്കാറും ഗവർണറും തമ്മിൽ പോര് തുടരുന്നു

കേരള സർവകലാശാലയിൽ സ്ഥിരം വിസി ഇല്ലാതായിട്ട് ഒരു വർഷം പിന്നിട്ടു. സർക്കാറും ഗവർണറും തമ്മിലെ തർക്കം തുടരുന്നതിനാൽ കേരള അടക്കം 7 സർവകലാശാലകളിൽ വിസിമാരില്ലാത്ത സാഹചര്യമാണ്. അതേസമയം, ഗവർണറുടെ ഒപ്പ് കാത്ത് ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. സർവകലാശാല ഭേദഗതി ബില്ലിലും ചാൻസിലർ ബില്ലിലും ​ഗവർണർ ഒപ്പിട്ടിട്ടില്ല. വിട്ടുവീഴ്ചയില്ലാതെ സർക്കാരും ഗവർണറും തർക്കം തുടരുമ്പോൾ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനം അവതാളത്തിലാവുകയാണ്.ഡോ.മോഹൻ കുന്നുമ്മൽ ആരോഗ്യ സർവ്വകലാശാലയിലും കേരളയിലും മാറി മാറി വിസിയായി തുടരുകയാണ്. സ്ഥിരം വിസിക്കായുള്ള കേരള സർവകലാശാലയുടെ കാത്തിരിപ്പ് ഒരു…

Read More

കർണാടക മുഖ്യമന്ത്രി; സോണിയ എത്തിയ ശേഷം അന്തിമ തീരുമാനം; പ്രഖ്യാപനം ബെംഗളൂരുവിൽ

മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷമായിരിക്കും. ഷിംലയിലുള്ള അവർ ബുധനാഴ്ച ഡൽഹിയിലെത്തും. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനം എടുത്തില്ല. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. പാർലമെന്ററി പാർട്ടി യോഗം വീണ്ടും ചേർന്ന് മുഖ്യമന്ത്രിയെ പിസിസി അധ്യക്ഷൻ ബെംഗളൂരുവിൽ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞാ തീയതി നിയുക്ത മുഖ്യമന്ത്രി തീരുമാനിക്കും. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്ന സിദ്ധരാമയ്യയുമായും ഡി.കെ.ശിവകുമാറുമായും മല്ലികാർജുൻ…

Read More