ശബരിമലയിൽ സ്പോട് ബുക്കിങ് തുടരും; വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ. ശബരിമലയിൽ സ്പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഓൺലൈനിൽ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തിരുപ്പതി ഉള്‍പ്പെടെയുള്ള പ്രമുഖ തീർഥാടന കേന്ദ്രങ്ങളിൽ കുറ്റമറ്റ രീതിയിൽ വെർച്വൽ ക്യൂ സംവിധാനം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011…

Read More

പുനരധിവാസത്തിനുള്ള ടൗൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും; മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും

മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും.തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു.പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും.രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്.. ടൗണ്ഷിപ്പ് തന്നെ നിര്‍മിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരനാണ്ശ്രമം.വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ  പ്രധാന അജണ്ട. ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടു കണ്ടെത്തും.  സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്.  സംസ്ഥാന മന്ത്രിസഭായോഗം  രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈനായാണ്  ചേര്‍ന്നത്.

Read More

വയനാട് ഉരുൾപൊട്ടൽ: സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോ​ഗത്തിൽ തീരുമാനിച്ചു. സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചിൽ ഊർജിതമായി നടപ്പാക്കും….

Read More

പൊതുതാത്‌പര്യമുള്ള വിഷയം: ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരില്‍ എന്തിനാണ് പുറത്തുവിടാതിരിക്കുന്നത്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്റ്റേ തുടരും

സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം സംബന്ധിച്ച്‌ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഓഗസ്റ്റ് ആറിന് വിശദമായ വാദം കേള്‍ക്കാനായി ഹൈക്കോടതി മാറ്റി. അതുവരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഇടക്കാല ഉത്തരവ് തുടരും. അതേ സമയം പ്രസക്തമായ ചില ചോദ്യങ്ങള്‍ ബുധനാഴ്ച ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.  ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരില്‍ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്നാണ് ഹൈക്കോടതി ചോദിച്ചത്. പൊതുതാത്‌പര്യമുള്ള വിഷയമല്ലേയെന്നും ജസ്റ്റിസ് വി.ജി. അരുണിന്‍റെ സിംഗിള്‍ ബെഞ്ച് ചോദിച്ചു.ഹർജിയില്‍ പൊതുതാത്‌പര്യമില്ലെന്ന് ഡിവിഷൻബെഞ്ചുതന്നെ…

Read More

ഉരുൾപൊട്ടൽ ദുരന്തം; ‘മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സഹായം തേടും’: മുഖ്യമന്ത്രി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 144 മൃതദേഹം കണ്ടെടുത്തു. ഇതില്‍ 79 പേര്‍ പുരുഷൻമാരും 64 സ്ത്രീ പേര്‍ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു. 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മന്ത്രിമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉരുൾപൊട്ടി ഒറ്റപ്പെട്ട 1386 പേരെ…

Read More

എല്‍ഡിഎഫ് സർക്കാര്‍ മൂന്നാമതും തുടരാനാണ് സാധ്യത: വെള്ളാപ്പള്ളി നടേശൻ

പിണറായി വിജയൻ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യത.താൻ മുസ്‍ലിം വിരോധിയല്ല. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വോട്ടുകൊണ്ടാണ്. താൻ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ല. എന്‍ഡിഎഫ് എല്‍ഡിഎഫിന്‍റെ ഐശ്വര്യമാണ്.ത്രികോണ മത്സരത്തില്‍ രാഷ്ട്രീയമായ ഒരുപാട് ഗുണം ഇടതുമുന്നണിക്ക് കിട്ടുന്നുണ്ട്. സോഷ്യലിസം നടപ്പാക്കാനുള്ള കാര്യങ്ങളിലേക്ക് വിരല്‍…

Read More

അർജുന് വേണ്ടി എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യും: റിയാസ് 

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതു സംബന്ധിച്ച് നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടതായി മന്ത്രി റിയാസ് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. ഷിരൂരിൽ രക്ഷാപ്രവർത്തനം നടക്കുന്നയിടത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാണാതായ മൂന്നുപേരെയും കണ്ടെത്താൻ ശ്രമം തുടരും. ഈ കാലാവസ്ഥയിലും ചെയ്യാനാകുന്ന കാര്യങ്ങളുണ്ട് അത് ചെയ്യും. എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു. ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നൽകിയെന്ന് സതീഷ് സെയിൽ എംഎൽഎയും…

Read More

പരാജയപ്പെട്ടെങ്കിലും പിന്നോട്ടില്ല; വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക്

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്. ഓഗസ്റ്റ് 11 ന് റാന്നി സെൻറ് തോമസ് കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. സർക്കാരിന് കീഴിലെ നോളജ് ഇക്കണോമി മിഷനാണ്, സ്വകാര്യ കമ്പനികളുമായി ചേർന്ന് തൊഴിലവസരങ്ങൾ ഒരുക്കുന്നത്. മൈഗ്രേഷൻ കോൺക്ലേവിൽ തുടങ്ങി ജോബ് സ്റ്റേഷനുകൾ വരെ. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് മുൻകൈ എടുത്ത് പത്തനംതിട്ടയിൽ മാത്രം തുടങ്ങിയ തൊഴിൽദാന പദ്ധതി ഏറെ ചർച്ചയായിരുന്നു. ഇലക്ഷൻ തട്ടിപ്പെന്ന ആരോപണം പ്രതിപക്ഷം…

Read More

അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും; ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടി

ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍ർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. കര, നാവിക സേനകൾ ചേര്‍ന്ന് തെരച്ചിൽ നടത്തും. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്….

Read More

ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി

സംവരണ നയത്തിനെതിരെ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന അക്രമ പരമ്പരകളില്‍ ഇതുവരെ 64 പേർ കൊല്ലപ്പെട്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട് ചെയ്തു.  മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയില്‍ കഴിഞ്ഞദിവസം അക്രമികള്‍ തകർത്തതോടെ നൂറോളം തടവുപുള്ളികള്‍ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമ സംഭവങ്ങളില്‍ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശില്‍ നിന്ന് ഇന്ത്യാക്കാരെ തിരിച്ച്‌…

Read More