
‘കോൺഗ്രസ് മത്സരിക്കുന്നത് ഇന്ത്യയെ വീണ്ടെടുക്കാൻ, ഇടതുപക്ഷം മത്സരിക്കുന്നത് ചിഹ്നം നിലനിർത്താൻ’; രമേശ് ചെന്നിത്തല
ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് രമേശ് ചെന്നിത്തല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി…