
‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കും’; ഹാസ്യനടൻ ശ്യാം രംഗീല
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രമുഖ ഹാസ്യനടൻ ശ്യാം രംഗീല. മോദിക്കെതിരെ വാരാണസിയിൽ നിന്ന് മത്സരിക്കുമെന്നാണ് ശ്യാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മോദിയുടെ അനുകരണത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് ശ്യാം രംഗീല. ‘വാരാണസിയിൽ നിന്ന് മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചതിന് പിന്നാലെ നിങ്ങൾ തരുന്ന സ്നേഹം, അതെന്നെ ആവേശഭരിതനാക്കുകയാണ്. നോമിനേഷനെപ്പറ്റിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചും ഒരു വീഡിയോയിലൂടെ ഉടൻതന്നെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.’ വാരാണസിയിൽ എത്തിയശേഷം ശ്യാം എക്സിൽ കുറിച്ചു. ഇതിന് മുമ്പും ശ്യാം സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ടിരുന്നു. ‘ഞാൻ വാരാണസിയിൽ…