
നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി; കേജ്‌രിവാൾ ഡൽഹിയിൽ ജനവിധി തേടും
ആംആദ്മി പാർട്ടിയുടെ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി പുറത്തിറക്കിയ നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കേജ്‌രിവാളിന്റെ പേരുളളത്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർത്ഥി പട്ടികയിൽ ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. മന്ത്രി സൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ മത്സരിക്കും. ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ…