
ധോണി നൽകിയ കോടതിയലക്ഷ്യ ഹർജി; ഐപിഎസുകാരന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ജി സമ്പത്ത് കുമാറിന് 15 ദിവസത്തെ തടവ് ശിക്ഷ വിധിച്ചത്. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും ഹൈക്കോടതിക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് ധോണി കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ്.എസ് സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമ്പത്ത് കുമാറിന് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി ശിക്ഷാവിധി 30 ദിവസത്തേക്ക്…