
ബുൾഡോസർ നടപടി; അസം സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസയച്ച് സുപ്രീം കോടതി
ബുൾഡോസറുകൾ ഉപയോഗിച്ച് നിർമിതികൾ പൊളിക്കുന്ന വിഷയത്തിൽ അസം സർക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതികളുടെ മുൻകൂർ അനുമതി കൂടാതെ പൊളിക്കൽ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് അസം സ്വദേശികളായ 47 പേർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. വിഷയത്തിൽ അസം സർക്കാർ മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഹർജിയിൽ അടുത്ത വാദം കേൾക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. പൊളിക്കൽ പാടില്ലെന്ന സുപ്രീം…