നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജി നൽകി

നടിയെ ആക്രമണ കേസില്‍ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹർജി നൽകി. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. വിചാരണ കോടതിയിലാണ് നടി ഹർജി നൽകിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും. അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്….

Read More

നഴ്സിം​ഗ് ഓഫീസർ അനിതയുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരിൽ സ്ഥലം മാറ്റപ്പെട്ട നഴ്സിം​ഗ് ഓഫീസർ പിബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏപ്രിൽ ഒന്നിനകം കോഴിക്കോട്ടെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത കോടതിയെ സമീപിച്ചത്. മാർച്ച് ഒന്നിനായിരുന്നു ഇടുക്കിയിലേക്കുള്ള സ്ഥലം മാറ്റം റദ്ദാക്കി കോഴിക്കോട് തന്നെ നഴ്സിംഗ് ഓഫീസർ തസ്തികയിൽ അനിതയെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.  എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസം അനിതയ്ക്ക് നിയമനം നൽകിയില്ല. തുടർന്നാണ് അനിത കോടതിയലക്ഷ്യ…

Read More

കോടതിയലക്ഷ്യക്കേസ്; വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് അറസ്റ്റ് വാറണ്ട്

കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.  

Read More