സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ്…

Read More

സർവ്വകാല റെക്കോർഡിലേക്ക്; വൈദ്യുതി സൂക്ഷിച്ചുപയോ​ഗിക്കണെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ  വൈകിട്ട് ആറ് മണി മുതൽ 11 മണി വരെ  5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്. ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്‌. സംസ്ഥാനതിന്റെ പ്രത്യേക…

Read More

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിൽ; ഉപയോഗം കുറയ്ക്കാന്‍ അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലായിരിക്കെയാണ് മുന്നറിയിപ്പുമായി കെഎസ്ഇബി. വൈദ്യുതി ഉപയോഗം കുറക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈകീട്ട് ആറ് മണി മുതല്‍ 12 മണി വരെ വൈദ്യുതി തടസമുണ്ടാകുന്നു എന്ന പരാതി ഉണ്ട്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടി. രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം കൂടാന്‍ കാരണമായി. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്. വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല…

Read More

കേരളത്തിൽ വൈദ്യുതി ഉപയോഗം കുത്തനെ കൂടി; കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധിയിൽ

കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റാദ്ദാക്കിയത് പുനസ്ഥാപിച്ചെങ്കിലും കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് ഒരു പ്രശ്നം. വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയുള്ള പ്രശ്ന പരിഹാരം സർച്ചാർജ്ജ് കൂട്ടലിലേക്കും നീങ്ങും. വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി. 1600 മെഗാവാട്ടാണ്…

Read More

ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക

 ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക. കർണാടക ആരോഗ്യ വകുപ്പാണ് ബുധനാഴ്ച സംസ്ഥാനത്ത് ഹുക്ക നിരോധിച്ചത്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ഹുക്ക ബാറുകളിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങളനുസരിച്ചും ഹുക്ക നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കൊറമാംഗലയിലെ ഹുക്ക ബാറിലുണ്ടായ അഗ്നിബാധയുടെ പിന്നാലെയായിരുന്നു ഇത്. ഹുക്ക നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ കർണാടക സർക്കാർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ഹുക്ക ബാറുകൾ സംസ്ഥാനത്ത് അഗ്നിബാധ അടക്കമുള്ള ദുരന്തങ്ങളുണ്ടാക്കുന്നുണ്ട്. ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഹുക്ക ഉപയോഗിക്കുന്നത് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും സർക്കാർ…

Read More

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും മദ്യപിക്കുന്നതിനിടെ പിടികൂടിയതിന് പിന്നാലെയാണ് നടപടി. രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നതായി നേരത്തെ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്മിഷണറുടെയും ഡി.സി.പി.യുടെയും നിര്‍ദേശപ്രകാരം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മദ്യപിക്കുന്നതിനിടെ രണ്ടുപേരെയും പിടികൂടിയത്.

Read More