കേടായ ഫോൺ മാറ്റി നൽകിയില്ല; ഉപഭോക്താവിന് നഷ്ടപരിഹാരം, ഫ്ലിപ്കാർട്ടിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

കേടായ ഫോൺ മാറ്റി നൽകാൻ തയ്യാറാകാതിരുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാർട്ടിന് പിഴ. ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. വാറണ്ടി കാലാവധിയിൽ തന്നെ ഫോൺ കേടായെങ്കിലും ഫ്‌ളിപ്കാർട്ട് മാറ്റി നൽകിയില്ലെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി. 2023 മാർച്ച് 29നാണ് 20402 രൂപയുടെ ഫോൺ ഫ്‌ളിപ്കാർട്ട് വഴി പരാതിക്കാരൻ വാങ്ങിയത്. എന്നാൽ കുറച്ചുനാൾ ഉപയോഗിക്കുമ്പോഴേക്ക് ഫോണിന്റെ മൈക്ക് കേടായി. ആതേ വർഷം മേയ് 13 ന് അദ്ദേഹം തിരൂരിലെ ഈ ഫോണിന്റെ സർവീസ് സെന്ററിൽ കൊണ്ടുപോയി…

Read More

അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കി; എസ്ബിഐക്ക് പിഴ

അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കിയതിന് എസ്ബിഐക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയമാണ് എസ്ബിഐ, അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ ഈടാക്കിയത്. പ്രതിവര്‍ഷം 12 രൂപ വീതം അഞ്ചു വര്‍ഷം ഇത്തരത്തില്‍ തുക ഈടാക്കി. അക്കൗണ്ട് ഉടമ ആവശ്യപ്പെട്ടിട്ടും ഈ പണം തിരികെ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനുമാണ് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി പിഴയിട്ടത്. 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. കെ. വിശ്വനാഥനാണ് സ്റ്റേറ്റ് ബാങ്ക്…

Read More

പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാറില്ല; യുവാവിന് ലഭിച്ചത് 35000 രൂപ നഷ്ടപരിഹാരം

പാഴ്സൽ വാങ്ങിയ ഊണിൽ അച്ചാർ വയ്ക്കാത്തതിന് യുവാവിന് നഷ്ടപരിഹാരമായി ലഭിച്ചത് 35000 രൂപ. തമിഴ്നാട് വില്ലുപുരം ജില്ലയിലെ വാലുദറെഡ്ഡിയിലെ ആരോഗ്യസ്വാമി എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. 2022 നവംബർ 28നായിരുന്നു സംഭവം. ബന്ധുവിന്റെ ചരമ വാർഷിക ദിനത്തിൽ വയോജന മന്ദിരത്തിൽ നൽകാനാണ് ഊണുപൊതികൾ ആരോഗ്യസ്വാമി പാഴ്സലായി വാങ്ങാൻ തീരുമാനിച്ചത്. അതിനായി വില്ലുപുരത്തെ ബാലമുരുകൻ റെസ്റ്റോറന്റിലെത്തി ഊണിന്റെ വില ചോദിച്ചു. ഊണിന് 70 രൂപ പാഴ്സലിന് 80 രൂപ എന്നാണ് ഹോട്ടലുടമ അറിയിച്ചത്. 11 ഇനം വിഭവങ്ങൾ പാഴ്സലിൽ…

Read More

ട്രെയിൻ എത്താൻ 13മണിക്കൂർ വൈകി; യാത്രക്കാരന് റെയിൽവേ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ചെന്നൈ  ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂർ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന്  ദക്ഷിണ റെയിൽവേ  അരക്ഷം രൂപ  നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. കോടതി ചെലവായി പതിനായിരം രൂപ വേറെയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ  കാർത്തിക് മോഹൻ നൽകിയ ഹർജിയിലാണ് നടപടി. ചെന്നൈയിൽ നടക്കുന്ന  ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നതിന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ട്രെയിൻ 13 മണിക്കൂർ വൈകും…

Read More