
ഖത്തറിൽ എംബസി കോൺസുലാർ സേവനം സ്വകാര്യവത്കരിക്കാൻ നീക്കം
ഖത്തറിലെ ഇന്ത്യൻ എംബസി നേരിട്ട് നൽകിവരുന്ന കോൺസുലാർ സേവനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം. വിസ, പാസ്പോര്‍ട്ട് സേവനങ്ങള്‍ ഉള്‍പ്പെടെയാണ് സ്വകാര്യ ഏജന്‍സികളെ ഏല്പിക്കാന് ആലോചന നടക്കുന്നത്. പുതിയ പാസ്പോർട്ടുകൾ നൽകൽ, പാസ്പോർട്ട് പുതുക്കൽ, വിസ സേവനം, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങി മുഴുവൻ സേവനങ്ങളും സ്വകര്യ ഏജൻസി വഴി നടപ്പാക്കാനാണ് എംബസി ആലോചിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ബാഹുല്യംകൂടി കണക്കിലെടുത്താണ് തീരുമാനം. നിലവില്‍ എട്ട് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഖത്തറിലുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ നിർദേശം വെച്ചതായും…