
ഷാർജ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കോൺസുൽ ജനറൽ
ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസിയുമായി കൂടിക്കാഴ്ച നടത്തി. ഷാർജ പൊലീസും ഇന്ത്യൻ കോൺസുലേറ്റും തമ്മിലുള്ള സഹകരണവും സംയുക്ത ഏകോപനവും വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പൊലീസിങ്, സുരക്ഷ തുടങ്ങിയ മേഖലകളിലാണ് സഹകരിക്കുക. അതോടൊപ്പം പരസ്പര താൽപര്യമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രശ്നങ്ങളും ഇരുവരും അവലോകനം ചെയ്തു. ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ഓഫീസ്…