
കോൺസൽ ജനറലുമായി ചർച്ച നടത്തി ഷാർജാ കെഎംസിസി
ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ കോൺസൽ ഓപൺ ഹൗസിൽ പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഷാർജ കെ.എം.സി.സി സംസ്ഥാന നേതാക്കൾ കോൺസൽ ജനറലുമായി ചർച്ച നടത്തി. ഷാർജ കെ.എം.സി.സി തയാറാക്കിയ മെമ്മോറാണ്ടം ഷാർജ കെ.എം.സി.സി സംസ്ഥാന അധ്യക്ഷൻ ഹാഷിം നൂഞ്ഞേരി കോൺസൽ ജനറലിന് കൈമാറി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ശ്രീകണ്ഠപുരം, വൈസ് പ്രസിഡന്റുമാരായ കബീർ ചന്നാങ്ങര, തയ്യിബ് ചേറ്റുവ, സെക്രട്ടറി നസീർ കുനിയിൽ എന്നിവർ പങ്കെടുത്തു.