‘രാജ്യസഭയിലും ലോക്സഭയിലും ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റി എഴുതും’; വിവാദ പരാമർശവുമായി ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ

ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദപരാമർശവുമായി കർണാടക ബിജെപി എംപി.രംഗത്ത്. ലോക്സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.ലോക്സഭയിൽ ബിജെപിക്ക് നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്.രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ കുറച്ച് സീറ്റുകളുടെ കുറവുണ്ട്.രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ വിവിധ സംസ്ഥാന നിയമസഭകളിൽ കൂടുതല്‍ അംഗങ്ങള്‍ വേണം..ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോൺഗ്രസ് ഭരണഘടനയിൽ കൊണ്ടുവന്നു.ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം.ലോക്സഭയിൽ 400 സീറ്റുകളോടെ മൃഗീയഭൂരിപക്ഷം ഉറപ്പാക്കണമെന്ന് മോദി പറഞ്ഞതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉത്തരകന്നഡയിലെ…

Read More

‘ഭരണഘടനാ ആമുഖത്തിൽ നിന്ന് മതേതരത്വവും, സോഷ്യലിസവും പുറത്ത്’ ; റിപ്പബ്ലിക് ദിനത്തിൽ വിവാദ പോസ്റ്റുമായി കേന്ദ്ര സർക്കാർ

റിപബ്ലിക് ദിനത്തിൽ വിവാദ നടപടിയുമായി കേന്ദ്ര സർക്കാർ. സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം പങ്കുവച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയുടെ യഥാർത്ഥ ഭരണഘടനാ ആമുഖം എന്നു പറഞ്ഞാണ് ഇതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ 75-ാം റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ ഭരണഘടനയുടെ യഥാർത്ഥ ആമുഖം പുനഃപരിശോധിക്കാമെന്ന അടിക്കുറിപ്പുമായാണ് വിവാദ പോസ്റ്റ്. ഈ മൗലികതത്വങ്ങൾ പുതിയ ഇന്ത്യയിൽ എങ്ങനെ പ്രതിധ്വനിക്കുന്നു? കാലങ്ങളിലൂടെയൊരു യാത്ര നടത്താം, വേരുകളിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ രാജ്യം എങ്ങനെ പരിണാമങ്ങളിലൂടെ…

Read More

ഭരണഘടനയെ അധിക്ഷേപിച്ച് പോസ്റ്റ്; യുപിയിൽ 21കാരൻ അറസ്റ്റിൽ

ഭരണഘടനയെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ​ഗ്രേറ്റർ നോയിഡയിലെ ബിസാഹ്ദ സ്വദേശി ജ്യാസ് എന്ന ഭാനുവാണ് അറസ്റ്റിലായത്. ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 21കാരൻ അധിക്ഷേപ പരാമർശം നടത്തിയത്. സംഭവത്തിൽ ജ്യാസിനെതിരെ ജർച്ച പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി ഐപിസി 354, ഐ.ടി നിയമത്തിലെ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും പൊലീസ്…

Read More