
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കോടതി വാദം പൂർത്തിയാക്കിയിരുന്നു. 2023–24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല. പ്രധാന ഹര്‍ജിക്ക് അനുബന്ധമായി കേരളം ആവശ്യപ്പെട്ട അടിയന്തര കടമെടുപ്പ് ആവശ്യത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍…