
പാലക്കാട് മണ്ഡലം വിധി എഴുതുന്നു ; പോളിംഗ് മന്ദഗതിയിൽ , ഉപതെരഞ്ഞെടുപ്പ് ആയതിനാലെന്ന് സ്ഥാനാർത്ഥികൾ
അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂറുകള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയതെങ്കില്‍ രാവിലെ പത്തുമണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഗ്രാമീണ മേഖലയിലെ ബൂത്തുകളില്‍ ആളുകളുണ്ടെങ്കിലും പാലക്കാട് നഗര മേഖലയിലെ ബൂത്തുകളില്‍ ആളുകള്‍ കുറവാണ്. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. രാവിലെ 10.30വരെയുള്ള കണക്ക് പ്രകാരം 2021നെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ ആറു ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 10.30വരെ 20.50ശതമാനം പോളിങ്…