
രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്; കേരളത്തിൽ പരാജയം അറിഞ്ഞ് ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞ് ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ. വടകരയിൽ കെ.കെ ശൈലജ, തൃശൂരിൽ വി.എസ് സുനിൽകുമാർ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ ഡോ. ടിഎം തോമസ് ഐസക്ക് എന്നിവരാണ് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയമറിഞ്ഞത്. വടകരയിൽ കെകെ ശൈലജ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനോട് തോൽവി വഴങ്ങിയത്. തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിൽ 74,000ൽപ്പരം വോട്ടുകൾക്കാണ് വിഎസ് സുനിൽകുമാർ പരാജയപ്പെട്ടത്. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബെന്നി…