ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചന; ഇ.പിയുടെ പരാതിയിൽ അന്വേഷണം

മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നുണ്ടായ ആരോപണങ്ങളിൽ ഗൂഢാലോചനയാരോപിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ​ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരൊയാണ് ഇ.പി. ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിയെ തുടർന്ന് പ്രാഥമിക അന്വേഷണത്തിന് കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണറെ ചുമതലപ്പെടുത്തി. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ജയരാജൻ ആവശ്യപ്പെട്ടത്. ഇതുസംബന്ധമായി കെ. സുധാകരനും നന്ദകുമാറിനും ശോഭ സുരേന്ദ്രനുമെതിരെ ജയരാജൻ…

Read More

‘പിന്നിൽ ഗൂഢാലോചന, പൂരത്തിൻറെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു’; സുരേഷ് ഗോപി

തൃശ്ശൂർ പൂരം വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകൾ അലങ്കോലമായതിലും പൊലീസിൻറെ നടപടികളിലും പ്രതികരണവുമായി സുരേഷ് ഗോപി. പൂരത്തിൻറെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു. അതിന് പിന്നിൽ പ്ലാനുണ്ട്, ഗൂഡാലോചനയുണ്ട്., വെടിക്കെട്ട് തടസ്സപ്പെട്ടപ്പോൾ തന്നെ വിളിച്ചു വരുത്തിയതാണ്. 2 മണിക്ക് വിളിച്ചു. 2.10ന് പുറപെട്ടു. തന്നെ ബ്ലോക്ക് ചെയ്തിട്ടതിനാൽ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണം. തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് തന്നെ…

Read More

സോളാർ കേസ്: 10 ദിവസത്തേക്ക് ഗണേഷ് കുമാർ നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി

സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ ഹൈക്കോടതിയിൽ വാദിച്ചു. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാർ എംഎൽഎയുടെ ഹർജി വിധി പറയാൻ മാറ്റി.

Read More

‘ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി പിസി ജോർജ്

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ ചീഫ് വിപ്പ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകി. സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി…

Read More