തന്‍റെ അറസ്റ്റ് സർക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗം; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യം: സർക്കാരിന്‍റെ ലക്ഷ്യം നടന്നില്ലെന്ന് പി വി അൻവർ

തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നിൽ സർക്കാരിന്‍റെ ഗൂഢാലോചനയെന്ന് പി വി അൻവർ എംഎല്‍എ. കോടതി ഇടപെടൽ കാരണം സർക്കാരിന്‍റെ ലക്ഷ്യം നടന്നില്ല. പിണറായി കാലത്തെ ജയിൽ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. ഒരു ദിവസത്തിനുള്ളിൽ ജയിലില്‍ നിന്ന് ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണ പിണറായി വിജയനെ പുറത്താക്കുന്നത്തിനായുള്ള അടുത്ത മുന്നേറ്റങ്ങളിലും വേണമെന്നും പിവി അൻവർ പറഞ്ഞു. അതേസമയം, ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ പി വി…

Read More

ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചന; തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് ഇ.പി ജയരാജൻ

ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തൻ്റെ നിലപാട് അദ്ദേഹം പറഞ്ഞത്. തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പിന്നീട് യോഗത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങിയതും ഇ പി ജയരാജനായിരുന്നു. പക്ഷെ പുറത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് അദ്ദേഹം കൂടുതൽ വിശദീകരണം…

Read More

പൊങ്ങച്ചം 23 ന് അവസാനിക്കും; പുസ്തക വിവാദത്തിന് പിന്നിൽ സതീശന്റെ ​ഗൂഢാലോചനയെന്ന് സരിൻ

ഇ.പി ജയരാജന്റെ പുസ്തക വിവാദത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ്  വിഡി സതീശനാണെന്ന് ആരോപിച്ച് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. വിവാദത്തിന് പിന്നിൽ സതീശന്റെ ​ഗൂഢാലോചനയാണെന്നും സരിൻ ആരോപിച്ചു. പുസ്തകത്തിലെ പരാമർശങ്ങൾ എൽഡിഎഫിനെ ബാധിക്കില്ല. ഇപി ജയരാജന്റെ വരവ് നേരത്തെ തീരുമാനിച്ചതാണെന്നും സരിൻ പറഞ്ഞു. ഇ പി പാലക്കാട്ട് വന്ന് കാര്യങ്ങൾ വിശദീകരിക്കും. വി ഡി സതീശന്റെ പൊങ്ങച്ചം 23 ന് അവസാനിക്കുമെന്നും എൽഡിഎഫ് പതിനായിരത്തിലധികം വോട്ടിന് വിജയിക്കുമെന്നും സരിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ…

Read More

‘പെട്രോൾ പമ്പുമായി ബന്ധമില്ല’; പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്ന് പി പി ദിവ്യ പൊലീസിനോട്

കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകി. പ്രശാന്തുമായി ഫോൺവിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്‌കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം…

Read More

കത്തിന് പിന്നിൽ ബി.ജെ.പി-സി.പി.എം ഗൂഢാലോചന, എഡിഎം വാർത്ത വരുമ്പോഴെല്ലാം അവർ ഒരു വെടിപൊട്ടിക്കും; രാഹുൽ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.സി.സി. ഹൈക്കമാൻഡിന് അയച്ച കത്തിന് പിന്നിൽ ബി.ജെ.പി-സി.പി.എം ഗൂഢാലോചനയെന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഗൗരവതരമായ ജനകീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കത്ത് വിവാദമാക്കുന്നതെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ഡി.സി.സിയുടെ കത്ത് ജനങ്ങളെ ബാധിക്കുന്ന കത്തല്ല. പക്ഷേ അത് വാർത്തകളിൽ നിറഞ്ഞപ്പോൾ ജനങ്ങളെ ബാധിക്കുന്ന രണ്ട് കത്തുകൾ ചർച്ചയിൽ നിന്ന് മാറിപ്പോയി. എ.ഡി.എം. കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ വരുന്ന ദിവസങ്ങളിലെല്ലാം ഇവരെന്തെങ്കിലുമൊരു വെടി അന്തരീക്ഷത്തിലേക്ക് പൊട്ടിക്കുകയും…

Read More

ഇപ്പോൾ പുറത്തു വന്ന കത്തിനു ആധികാരികത ഇല്ല; അടഞ്ഞ അധ്യായം: പാലക്കാട് ഡിസിസി പ്രസിഡന്റ്

കത്ത് പുറത്ത് വന്നതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ. മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്താണ് ഇന്നലെ പുറത്ത് വന്നത്. ഇപ്പോൾ പുറത്തു വന്ന കത്തിനു ആധികാരികത ഇല്ലെന്നും തങ്കപ്പൻ ചൂണ്ടിക്കാട്ടി.  സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പ് പല നേതാക്കളും കത്തയച്ചിട്ടുണ്ട്. മുരളീധരന്റെ പേര് മാത്രമല്ല, രാഹുലിന്റെയും ബൽറാമിന്റെയും പേരുകൾ ഉൾപ്പെടുത്തിയാണ് കത്തുകൾ അയച്ചിരുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കത്തുകളാണ് ഇതൊക്കെയെന്നും ആ കത്തുകളൊക്കെ അടഞ്ഞ അധ്യായങ്ങളാണെന്നും…

Read More

‘ഇത് കാണിച്ച ഭയപ്പെടുത്താമെന്ന ധാരണ വേണ്ട; ഗൂഢാലോചന കേസുകൾ  സിപിഎമ്മിന് പുത്തരിയല്ല’: പി ജയരാജൻ

 ഗൂഢാലോചന കേസുകള്‍ സി.പി.എമ്മിന് പുത്തരിയല്ലെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. ഇത് കാണിച്ച ഭയപ്പെടുത്താമെന്ന ധാരണ വേണ്ട. ഇത്തരം പ്രവണതകളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കും. മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും വിമർശനം. അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് സി.ബി.ഐ. പ്രത്യേക കോടതി പ്രസ്താവിച്ചതിന് പിന്നാലെയാണ് ജയരാജന്റെ മുന്നറിയിപ്പ്. പി. ജയരാജനും ടി.വി. രാജേഷും കേസിൽ വിചാരണനേരിടണമെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. തളിപ്പറമ്പ് പട്ടുവം അരിയിൽ…

Read More

താനൂര്‍ കസ്റ്റഡി കൊലപാതക: ഗൂഢാലോചന അന്വേഷിക്കണമെന്ന് താമിറിന്‍റെ കുടുംബം

താനൂർ കസ്റ്റഡി കൊലപാതകത്തിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം. ആവശ്യമുന്നയിച്ച് കുടുംബം സിബിഐക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ്. അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച കുടുംബം കേസ് നാലു പേരിൽ ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും താമിറിന്റെ കുടുംബം ആരോപിച്ചു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി.  താനൂർ കസ്റ്റഡി കൊലപാതകത്തിൽ മലപ്പുറം എസ് പിയുടെ ഡാന്‍സാഫ് ടീം അംഗങ്ങളായിരുന്ന നാല്…

Read More

‘പാലങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം തകരുന്നു’; ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി

ബിഹാറിലെ പാലങ്ങൾ തകരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങൾ തകരാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഗയയിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു. എന്തുകൊണ്ടാണ് 15-30 ദിവസം മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങൾ തകരാൻ തുടങ്ങിയതിൽ സംശയമുണ്ട്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ എന്തെങ്കിലും ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. അരാരിയ, സിവാൻ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച്, മധുബാനി ജില്ലകളിലെ അഞ്ച്…

Read More

ഡൽഹിയിൽ ഒരു ദിവസം കൊണ്ട് 100 സ്ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന ; കേസിൽ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി , ഭർത്താവിന് 20 വർഷവും ഭാര്യയ്ക്ക് 14 വർഷവും തടവ് ശിക്ഷ

രാജ്യതലസ്ഥാനത്ത് ഒറ്റ ദിവസം 100 സ്‌ഫോടനങ്ങൾ നടത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി. ജമ്മു കശ്മീർ സ്വദേശി ജഹാൻജെബ് സാമിയും ഭാര്യ ഹിന ബഷീർ ബെയ്‌ഗും കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി. സാമിക്ക് 20 വർഷം ജയിൽ ശിക്ഷയും ഹിന ബഷീറിന് 14 വർഷം ശിക്ഷയും വിധിച്ചു. ഐസിസ് ദമ്പതികൾ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഐഎസുമായി ബന്ധം സ്ഥാപിച്ച് രാജ്യത്ത് ഖിലാഫത്ത് സ്ഥാപിക്കാൻ ശ്രമിച്ചവരാണ് ജമ്മു കശ്മീർ സ്വദേശി ജഹാൻജെബ് സാമിയും ഭാര്യ ഹിന ബഷീർ…

Read More