
സ്വജനപക്ഷപാതം കാണിച്ചിട്ടില്ല; രാഷ്ട്രീയം നോക്കി നിയമനം സാധ്യമല്ലെന്ന് എം. കെ രാഘവൻ
മാടായി കോളേജിലെ നിയമന വിവാദത്തിൽ തൻ്റെ ഭാഗം വിശദീകരിച്ച് എംകെ രാഘവൻ എംപി. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്ന് പറഞ്ഞ അദ്ദേഹം സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമന വ്യവസ്ഥയുടെ മുൻപിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ലെ. താൻ ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാടായി കോളേജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തൻ്റെ…