
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ഭീകരവാദമായി കണക്കാക്കും; പുതിയ നീക്കവുമായി യുകെ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ഭീകരവാദമായി കണക്കാക്കാൻ പദ്ധതിയിട്ട് യുകെ. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ കടുത്ത സ്ത്രീവിരുദ്ധതയെ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള നിയമങ്ങൾ അവലോകനം ചെയ്യാൻ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. തീവ്രമായ സ്ത്രീവിരുദ്ധത കടുത്ത കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങൾ യുകെയിൽ വർധിച്ച് വരികയാണ്. ഇതിന് പരിഹാരമായി നിയമനിർമ്മാണം അടക്കം യുകെ ഭരണകൂടം ആലോചിക്കുന്നുണ്ട്. പുതിയതായി നിർദ്ദേശിക്കപ്പെട്ട നിയമം അനുസരിച്ച് സ്‌കൂൾ അദ്ധ്യപകർ കടുത്ത സ്ത്രീവിരുദ്ധരെന്ന് സംശയിക്കുന്ന…