
പാലക്കാട് ബിജെപിയിൽ സമവായം; രാജിനീക്കത്തിൽ നിന്ന് പിന്മാറി നഗരസഭ അധ്യക്ഷയടക്കം 9 കൗൺസിലർമാർ
ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ പാലക്കാട് ബിജെപിയിൽ സമവായം. നഗരസഭ അധ്യക്ഷയടക്കം ഒൻപത് കൗൺസിലർമാർ രാജിനീക്കത്തിൽ നിന്ന് പിന്മാറി. ആർഎസ്എസ് ഇടപെടലിനെ തുടർന്നാണ് തീരുമാനം. പാർട്ടി എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആർഎസ്എസ് നേതാക്കൾ കൗൺസിലർമാർക്ക് നിർദേശം നൽകി. വ്യാപക എതിർപ്പുകൾക്കിടെ പ്രശാന്ത് ശിവൻ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു. നഗരസഭ അധ്യക്ഷയും വൈസ് ചെയർപേഴ്സനും അടക്കം 9 കൗൺസിലർമാരാണ് ജില്ലാ അധ്യക്ഷനെ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയത്. സന്ദീപ് വാര്യർ ഇവരെ…