
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം; നിയമപരിരക്ഷ നൽകാനാകില്ലെന്ന് കോടതി
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഒരു പുരുഷൻ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നൽകിയ ബലാത്സംഗ പരാതിയിൽ ഭർത്താവിന് 10 വർഷം തടവ് വിധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ പെൺകുട്ടി വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. പുരുഷനുമായി നിർബന്ധിത ലൈംഗികബന്ധത്തിലേർപ്പെട്ട യുവതി ഗർഭിണിയാകുകയും പിന്നീട് ഇതേയാൾ തന്നെ യുവതിയെ…