സമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ല; കോടതി

ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. അതേസമയം, വർഷങ്ങളായി ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെതിരേ യുവതി ചുമത്തിയ പീഡനക്കേസ് റദ്ദാക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇരുവരും തമ്മിൽ പരസ്പര ബന്ധമുണ്ടെങ്കിലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പ്രതിക്കെതിരേ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതിനും വഞ്ചിച്ചതിനുമുള്ള കുറ്റം റദ്ദാക്കുകയും ചെയ്തു. പരാതിക്കാരിയും പ്രതിയും തമ്മിൽ 5 വർഷത്തിലേറെയായി ഉഭയകക്ഷി ബന്ധത്തിലായിരുന്നു. യുവാവ് തെറ്റായ വിവാഹ വാഗ്ദാനം…

Read More