
വിദ്യാർഥിയെ തല്ലിയ സംഭവം; ‘യു.പി സർക്കാരിന്റെ പരാജയം’, മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് സുപ്രീംകോടതി
ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ പ്രൈമറി സ്‌കൂൾ വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ വിമർശനവുമായി സുപ്രീംകോടതി. യുപി പോലീസിന്റെ നടപടികളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിലും സംഭവത്തിലെ വർഗീയ ആരോപണങ്ങൾ ഒഴിവാക്കിയതിലും കോടതി ചോദ്യങ്ങളുയർത്തി. കേസ് മുതിർന്ന ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും നിർദേശിച്ചു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉത്തരവ് പാലിക്കുന്നതിൽ സംസ്ഥാനത്തിന്റെ ഭാഗത്ത് പ്രഥമദൃഷ്ട്യാ പരാജയമുണ്ടെന്നും കോടതി…