
ഷെയ്ഖ് ഹസൻ ഖാൻ മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളി; അഭിനന്ദിച്ച് മുഖ്യമന്ത്രി
അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ അദ്യമലയാളിയായി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സൻ ഖാന്. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥന് കൂടിയാണ് ഷെയ്ഖ് ഹസ്സൻ. അദ്ദേഹത്തിന്റെ നേട്ടം കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു വൻകരകളിലെയും ഉയരം കൂടിയ കൊടുമുടികൾ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ഷെയ്ഖ് ഹസ്സൻ ഖാന്. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിൻസൺ. ക്ലേശകരമായ പർവ്വതാരോഹണ ദൗത്യത്തിൽ…