
സിറിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രിയയ്ക്കായി റിയാദിൽ എത്തിച്ചു
വേർപെടുത്തൽ ശസ്ത്രക്രിയക്കായി സിറിയൻ സയാമീസ് ഇരട്ടകളായ സെലിനേയും എലീനേയും റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം കിങ് സൽമാൻ റിലീഫ് സെന്ററാണ് മാതാപിതാക്കളും മറ്റ് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തോടൊപ്പം ലബനാൻ തലസ്ഥാനമായ ബൈറൂത്ത് വഴി സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കൽ സർവിസിനുള്ള സ്വകാര്യ വിമാനമായ ‘ഗൾഫ് സ്ട്രീം ജി.എൽ.എഫ് ഫൈവി’ൽ റിയാദ് വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. വിദഗ്ധ പരിശോധനക്ക് വിധേയമാക്കാൻ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ…