കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടി, കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് എ കെ ബാലന്‍

കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന്‍ തെളിയിക്കണം. മുരളീധരന്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കണം. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയാണെന്ന് കെ കരുണാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മകനും അതേ അനുഭവമാണ് വന്നിരിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് ബഹുമാനപ്പെട്ട മുരളീധരനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് ഒരു ഘട്ടത്തില്‍ ഡിഐസി വഴി അദ്ദേഹം തെളിയിച്ചതാണ്. പക്ഷെ ഏതാണ്ട്…

Read More

‘ബിജെപിക്കെതിരെ പറയാതിരിക്കാൻ സുധാകരനും നേതാക്കളും ഗുളിക കഴിക്കുന്നു’; റിയാസ്

കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്ന് മുഹമ്മദ് റിയാസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ്. പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്‌നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.

Read More

കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന കത്തിന്റെ രണ്ടാംഭാഗവും പുറത്ത്; ഒപ്പുവച്ചത് വികെ ശ്രീകണ്ഠനടക്കം അഞ്ചുപേർ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നൽകിയ കത്തിന്റെ രണ്ടാം പേജ് പുറത്ത്. കത്തിൽ ഒപ്പുവച്ച നേതാക്കളുടെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന പേജാണ് പുറത്തുവന്നത്. ജില്ലയിൽ നിന്നുള്ള മുതിർന്ന അഞ്ച് നേതാക്കളാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന് പുറമേ, മൂന്ന് മുൻ ഡിസിസി പ്രസിഡന്റുമാരും ഒരു വനിതാ നേതാവുമാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. വികെ ശ്രീകണ്ഠൻ എംപി, മുൻ എംപി വിഎസ് വിജയരാഘവൻ, കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ…

Read More

പ്രിയങ്കയ്ക്കായി വീടുകയറി കോൺ​ഗ്രസ്; രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ സന്ദ‍ർശനം

പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാൻ വീട് കയറി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദ‍ർശനം. സമ്മേളനവും റോഡ് ഷോയും പോലയല്ല, നേരിട്ട് കണ്ട് കയ്യിലെടുക്കുന്നതിലാണ് വോട്ട് വീഴുകയെന്നതിനാല്‍ ഇത്തവണ കാര്യമായി വീട് കയറുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. തന്‍റെ സ്വതസിദ്ധമായ ശൈലിയിലെടുത്ത് വീശിയാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചോദിക്കുന്നത്. രാഹുല്‍ മണ്ഡലം വിട്ടതിലെ പരിഭവം ചില‍ർ നേരിട്ടറിക്കുന്നു. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ട് കുറഞ്ഞത് ഇത്തവണ ഉണ്ടാകാതിരിക്കാൻ നല്ല പ്രവർത്തനം വേണമെന്നതാണ് നേതൃത്വത്തിന്‍റെ നിര്‍ദേശം. അതിനായി…

Read More

നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്, സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നു; മുഖ്യമന്ത്രി

നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ ഒരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വെച്ചു. ഒരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞു. കേരളം വർഗീയതയില്ലാത്ത നാടല്ല, വർഗീയ സംഘർഷമില്ലാത്ത നാടാണ്. വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് വർഗീയ സംഘർഷം ഇല്ലാത്തത്. അവിടെയാണ് എൽഡിഎഫ് മറ്റുള്ളവരിൽ നിന്ന്…

Read More

ഇടതുപക്ഷം മാത്രമാണ് കോൺഗ്രസിൻ്റെ ശത്രു; ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ കോൺഗ്രസിനാകില്ലെന്ന് എ വിജയരാഘവൻ

കോൺഗ്രസിന് ഒറ്റ ശത്രുവേയുള്ളൂവെന്നും അത് ഇടതുപക്ഷമാണെന്നും സിപിഎം പിബി അംഗം എ.വിജയരാഘവൻ. വയനാട്ടിൽ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾ തമ്മിൽ അല്ല മത്സരം നടക്കുന്നത്. രാഷ്ട്രീയ നിലപാടുകൾ തമ്മിലാണ്. തൃശ്ശൂരിൽ എൽഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ് പറയുന്നു. കളവ് പറയുന്നതിനും ഒരു മാന്യത വേണം. സ്വന്തം വോട്ട് കൂട്ടിയ എൽഡിഎഫ് എങ്ങനെ ബിജെപിയെ സഹായിക്കും? ഇടതു വിരുദ്ധരെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ സ്വീകാര്യരാക്കുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ കോൺഗ്രസിനാകില്ല….

Read More

വിമത ശല്യം ബാധിക്കില്ല; പാലക്കാട് ഷാഫി ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് കെ.സി വേണുഗോപാൽ

പാലക്കാട് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ല. വോട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടോ എന്ന് എല്‍ഡിഎഫാണ് പറയേണ്ടത്. പാലക്കാട് കഴിഞ്ഞ തവണ പോരാട്ടം ബിജെപിയുമായിട്ടായിരുന്നു. ഇത്തവണയും ബിജെപി പാലക്കാട് ജയിക്കില്ല. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം ഇത്തവണ രണ്ടാം സ്ഥാനത്താകാന്‍ ശ്രമിക്കട്ടെ. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പാലക്കട്ടെ ഒരു വിമത ശല്യവും കോൺഗ്രസ്‌ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് എ കെ ഷാനിബ്, പോരാട്ടം കോൺഗ്രസിലെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. താൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഷാനിബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും ഷാനിബ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ് സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ്…

Read More

അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് തിരുവഞ്ചൂർ, പാലക്കാട്ടെ വിമർശനങ്ങൾ ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ല

പി വി അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്‌കോപ്പുണ്ട്. അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഉപാധികൾ വെച്ച് മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് വിപരീതമാകും. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട്…

Read More

കോൺഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയിൽ; കോൺ​ഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചേക്കും

കോൺഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയിൽ നടക്കും. ഭിന്നത നിലനിൽക്കുന്ന 15 സീറ്റുകളെ സംബന്ധിച്ച് ധാരണ ഉണ്ടാക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉദ്ധവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തും. മുംബൈയിലെ ബൈക്കുള്ള, ബാന്ദ്ര ഈസ്റ്റ്, വേർസോവാ അടക്കമുള്ള സീറ്റുകളെ സംബന്ധിച്ചും ചർച്ച നടത്തിയേക്കും. നിലവിൽ കോൺഗ്രസിന് 96, എൻസിപി (പവാർ) 80, ശിവസേന ( താക്കറെ) 90 എന്നിങ്ങനെ സീറ്റുകൾ നൽകുന്നതിന് ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എഐസിസി ആസ്ഥാനത്ത് ചേർന്ന കോൺ​ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിൽ…

Read More