ഖർഗെയുടെ വിജയം പാർട്ടിയുടെ വിജയം; തരൂര്‍

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ. കോണ്‍​ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പാർട്ടിക്ക് പുതിയ നേതൃത്വത്തെ കിട്ടി. പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കൾ ഭൂരിപക്ഷവും ഖാർഗെക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് ലഭിച്ചുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്നെ പാർട്ടിക്ക്…

Read More

കോൺഗ്രസ് അധ്യക്ഷനാരെന്ന് ഇന്നറിയാം; വോട്ടെണ്ണൽ ആരംഭിച്ചു

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത്  വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങി. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റി. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കുന്നത്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 1000ൽ അധികം വോട്ടുനേടിി ശക്തി കാട്ടാൻ ആകുമെന്നാണ് തരൂർ പക്ഷത്തിന്‍റെ…

Read More

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് തുടങ്ങി

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് തുടങ്ങി. രണ്ടു പതിറ്റാണ്ടിനുശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയും ശശി തരൂരും നേർക്കുനേർ പോരാടും.  വോട്ടെടുപ്പ് വൈകുന്നേരം 4 വരെയാണ് നടക്കുക. തിരുവനന്തപുരം ഉൾപ്പെടെയുള്ള പിസിസി ആസ്ഥാനങ്ങളിലും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തുമായി വോട്ടെടുപ്പ് നടക്കും. ആകെ 9308 വോട്ടർമാരാണുള്ളത്. ബുധനാഴ്ച രാവിലെ 10നു വോട്ടെണ്ണും. വൈകിട്ട് ഫലപ്രഖ്യാപനം. 2000ൽ സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലാണ് ഇതിനു മുൻപു തിരഞ്ഞെടുപ്പു നടന്നത്. അന്നു സോണിയ വൻഭൂരിപക്ഷത്തിൽ ജയിച്ചു….

Read More

അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർഥിയില്ല; നിലപാട് സന്തോഷകരം; ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് ശശി തരൂർ. ഈ മാസം 30ന് നാമനിർദേശ പത്രിക നൽകുമെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു പറയില്ലെന്നും ശശി തരൂർ പറഞ്ഞു. ആർക്കും മൽസരിക്കാമെന്ന ഗാന്ധി കുടുംബത്തിൻറെ നിലപാട് സന്തോഷം പകരുന്നതെന്നും തരൂർ വ്യക്തമാക്കി. അതേസമയം, രാജസ്ഥാനിൽ ഗെലോട്ട് പക്ഷത്തിൻറെ നീക്കത്തിൽ അതൃപ്തി വ്യക്തമാക്കി നേതാക്കൾ രംഗത്തുവന്നു. എംഎൽഎമാരുടെ സമാന്തരയോഗം അച്ചടക്കലംഘനമെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷപദത്തിൽ താൽപര്യമില്ലെന്ന് കമൽനാഥും…

Read More