സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി; രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു; ചേലക്കരയിലെ തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു. അതോടൊപ്പം തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുകയാണ്. സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 2021ലെ ഇടതുപക്ഷത്തിൻ്റെ 4000ത്തോളം വോട്ടുകളിൽ മൂന്നിലൊന്ന് മാത്രമേ അവർക്ക് നേടാനായിട്ടുള്ളൂ….

Read More

‘വോട്ടിന് പണം നൽകിയെന്ന ആരോപണം’; രാഹുൽ ഗാന്ധിയുൾപ്പടെ കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിനോദ് താവ്‌ഡെ

കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ. മഹാരാഷ്ട്രയിൽ വോട്ടിന് വേണ്ടിയെത്തിച്ച പണം പിടികൂടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെയാണ് വിനോദ് താവ്‌ഡെ രംഗത്തെത്തിയത്. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനതെ എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ്. മൂന്ന് പേരും മാധ്യമങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ബിജെപി സെക്രട്ടറിയുടെ ആവശ്യം. ഇല്ലെങ്കിൽ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും നോട്ടീസിലുണ്ട്. ‘ബഹുജൻ വികാസ് അഘാഡിയെന്ന പ്രാദേശിക പാർട്ടിയാണ്…

Read More

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ; അജിത് പവാറുമായുള്ള സഖ്യനീക്കങ്ങൾ തള്ളാതെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മഹാരാഷ്ട്ര തെര‍ഞ്ഞെടുപ്പിൽ അജിത് പവാറുമായുള്ള സഖ്യ നീക്കങ്ങൾ തള്ളാതെ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണി എൻസിപി അജിത്ത് പവാർ വിഭാഗവുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഫലം വന്നതിന് ശേഷം ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്നും അറിയിച്ചു. ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവസാന വിലയിരുത്തൽ. ഫലം അറിഞ്ഞശേഷം കോൺഗ്രസ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കാനാണ് തീരുമാനം. കോൺഗ്രസിൽ കൂറുമാറ്റം നടക്കില്ലെന്നും അതിനാൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നും രമേശ് ചെന്നിത്തല…

Read More

എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മഹാരാഷ്ട്രയിലെ കോൺഗ്രസ് ; മഹാവികാസ് അഘാടി ഭരണം നേടുമെന്ന് നാന പടോളെ

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലെത്തുമെന്ന് പിസിസി അധ്യക്ഷൻ നാനാ പടോളെ. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എക്‌സിറ്റ്‌പോളുകൾ പൂർണമായും തെറ്റാണെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ അധികാരത്തിലെത്താനോ തൂക്കു സഭക്കോ ആണ് സാധ്യതയെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളും പറയുന്നത്. ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നാണ് എക്‌സിറ്റ്‌പോളുകൾ പറഞ്ഞിരുന്നത്. അവിടെ തങ്ങൾ തോറ്റു. ഇത്തവണ അവർ തങ്ങളുടെ തോൽവി പ്രവചിക്കുന്നു. ഉറപ്പായും തങ്ങൾ ജയിക്കും. മഹാരാഷ്ട്രയിൽ വിജയിക്കുമെന്ന ബിജെപി അവകാശവാദം പടോളെ പൂർണമായും തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര…

Read More

ഗൗതം അദാനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; ‘മൊദാനി’ അഴിമതികളിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യം

തട്ടിപ്പിനും കൈക്കൂലിക്കും യുഎസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് അദാനിക്കെതിരായ കേസെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെ പ്രതികരിച്ചത്. സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്നും അദ്ദേഹം ആവർത്തിച്ചു. ‘ഗൗതം അദാനിക്കും മറ്റുള്ളവർക്കുമെതിരെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ (എസ്ഇസി) കുറ്റപത്രം സമർപ്പിച്ചത്, വിവിധ ‘മൊദാനി’ അഴിമതികളെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണത്തിനായി 2023…

Read More

’23 കഴിഞ്ഞും അവിടെ തന്നെ നിര്‍ത്തണം, തിരിച്ചയക്കരുത്’; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് സുരേന്ദ്രൻ

നേതൃത്വവുമായി ഇടഞ്ഞ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ. ജൂനിയർ മാൻഡ്രേക്ക് സിനിമയുമായി സന്ദീപിനെ താരതമ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ജൂനിയര്‍ മാൻഡ്രേക്ക് എന്നൊരു സിനിമയുണ്ട്. വോട്ടെണ്ണൽ ദിവസമായ 23 കഴിഞ്ഞും സന്ദീപിനെ അവിടെ തന്നെ (കോൺഗ്രസിൽ)നിര്‍ത്തണം, തിരിച്ചയക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് സുരേന്ദ്രന്റെ പരിഹാസം. സന്ദീപ് വാര്യര്‍ പറയുന്നത് തേഞ്ഞൊട്ടിയ ആരോപണങ്ങളാണ്. ഒന്നും ഗൗരവമായി എടുത്തിട്ടില്ല. പ്രത്യയശാസ്ത്രം ഉള്ളവർ ഒരു സീറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പോകുമോ ? കോൺഗ്രസിന്റെ…

Read More

സന്ദീപിന്റേത് ശരിയായ തീരുമാനം; കോൺഗ്രസിന് ഇനി നല്ല കാലം: ബിജെപിയുടെ വളർച്ച നിന്നുവെന്ന് കുഞ്ഞാലിക്കുട്ടി

സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപിക്കാർ കോൺഗ്രസിലേക്ക് ഒഴുകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം. അദ്ദേഹം എടുത്തത് ശരിയായ തീരുമാനമാണെന്നും കോൺഗ്രസിന് ഇനി നല്ല കാലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സന്ദീപ് വാര്യർ മതേതരത്വത്തിൻ്റെ വഴിയിൽ വന്നത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ബിജെപിയിൽ നിന്നും ഒട്ടേറെ പേർ കോൺഗ്രസിലേക്ക് വരും. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. ഇത്തരം രാഷ്രീയത്തിന് ഇനി പ്രസക്തിയില്ല. കേരളത്തിൽ ഒട്ടുമില്ല. ബിജെപി…

Read More

സരിൻ്റെ കസേര നോക്കി കോൺഗ്രസിൽ പോയതാണ്; സന്ദീപിന് എല്ലാ തൊരപ്പൻ പണിയുമറിയാമെന്ന് ബി.ഗോപാലകൃഷ്ണൻ

സന്ദീപ് വാര്യർ ബിജെപിയിൽ പോയത് നന്നായെന്നും ബിജെപിയിൽ തുടരണമെങ്കിൽ സഹനം വേണമെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ‘കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ. കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു. പാലക്കാട് വെച്ച് മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാൻ കസേര തപ്പി വാര്യര് കോൺഗ്രസ്സിലെത്തുന്നത്. പിന്നെ വാര്യർക്ക് സാധാരണക്കാർ ഇരിക്കുന്ന…

Read More

കോൺഗ്രസ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

എൽഡിഎഫിനും യുഡിഎഫിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺ​ഗ്രസ് വർ​ഗീയ പ്രചാരണം നടത്തുന്നുവെന്നും എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് പിഡിപിയുമായി സഖ്യത്തിലാണെന്നാണ് സുരേന്ദ്രന്റെ മറ്റൊരു ആരോപണം. എസ്ഡിപിഐ വീടുകളിലും ആരാധനാലയങ്ങളിലും ലഘുലേഖ വിതരണം ചെയ്തു. തൃശൂർ ആവർത്തിക്കാൻ അനുവദിക്കരുതെന്നാണ് ലഘുലേഖയിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കെ സുരേന്ദ്രൻ…

Read More

സന്ദീപ് കോൺഗ്രസിൽ എത്തിയത് നല്ല കാര്യം , രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്താമായിരുന്നു ; കെ.മുരളീധരൻ

സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് നല്ലകാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. സന്ദീപ് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ചയാളാണ്. രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസിലേക്ക് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തി അതിനുള്ള ക്ഷമാപണമായേനെയെന്നും കെ.മുരളീധരൻ പറഞ്ഞു. ‘പലരും കോണ്‍ഗ്രസ് വിടുന്നുവെന്ന് പറയുമ്പോൾ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു. രാഹുൽ ഗാന്ധിയെ അത്രയേറെ ശക്തമായി വിമർശിച്ചിട്ടുള്ളയാളാണ് സന്ദീപ്. ഭാരത് ജോഡോ യാത്രയെ കളിയാക്കിയയാളാണ്….

Read More