
പെൺകുട്ടികൾ ഷർട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആൺകുട്ടികളാണെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നു; ഇ.പി.ജയരാജൻ
പെൺകുട്ടികൾ ഷർട്ടും പാന്റും ധരിപ്പിച്ച് സമരത്തിനിറങ്ങുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരം തുടരുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാനാകില്ലെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി. എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. എന്തിനാണ് ഈ സമരം. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വർധിപ്പിച്ചത്. എന്തെങ്കിലും പ്രതിഷേധം അവർക്കുണ്ടോയെന്നും ജയരാജൻ ചോദിച്ചു. കേരള സർക്കാർ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ്. അത് കേരളത്തിന്റെ എല്ലാ ഉത്പാദനമേഖലയേയും വാണിജ്യത്തേയും ശക്തിപ്പെടുത്തുന്ന സമീപനമാണത്. അതിനെ…