രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുലിന്റെ കോൺഗ്രസ് വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തിനെന്ന് നിർമല സീതാരാമൻ ചോദിച്ചു. ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധി. സമാനമായ രീതിയിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. ഇതല്ലേ ഇരട്ടത്താപ്പെന്നും നിർമ്മല ചോദിച്ചു. ചങ്ങാത്ത മുതലാളിത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും ബിജെപിയുടെതല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

Read More

‘ഒരു കുടുംബത്തെ രക്ഷിക്കലാണ് കോണ്‍ഗ്രസ് ധര്‍മം’; അനില്‍ ആന്റണി

ഒരു കുടുംബത്തെ രക്ഷിക്കലാണ് ധർമമെന്ന് കോൺഗ്രസുകാർ വിശ്വസിക്കുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ച എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി. തന്റെ ധർമം രാജ്യത്തെ സേവിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം നിറവേറ്റാൻ പ്രവർത്തിക്കുമെന്നും അനിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗവദ്ഗീത ഉദ്ധരിച്ചാണ് അനിൽ സംസാരിച്ചു തുടങ്ങിയത്. ‘കോൺഗ്രസിനെ ഞാൻ വഞ്ചിച്ചിട്ടില്ല. കോൺഗ്രസുകാരാണ് രാഷ്ട്രത്തെ വഞ്ചിക്കുന്നത്. എല്ലാ പാർട്ടിക്കാരും ബഹുമാനിക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. അതിനാല്‍ എന്‍റെ തീരുമാനം അദ്ദേഹത്തിന്‍റെ യശസിനെ ബാധിക്കില്ല. കുടുംബ ബന്ധങ്ങളെ രാഷ്ട്രീയം ബാധിക്കില്ല. എല്ലാവരും…

Read More

കേന്ദ്ര അന്വേഷണ ഏജന്‍സികൾക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാർട്ടികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി നൽകിയ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസ്സമതിക്കുകയായിരുന്നു. ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് ഹർജിയിലെ ആരോപണം. ഹർജിയുടെ സാധുതയിലും സാധ്യതയിലും ചീഫ് ജസ്റ്റിസ്…

Read More

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി വിമര്‍ശനങ്ങളുന്നയിച്ചത്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ ആ പ്രഖ്യാപനത്തെ പ്രധാനമന്ത്രി മോദിയുടെ ഏപ്രിള്‍ ഫൂള്‍ പരിപാടിയാണെന്ന് പരിഹസിച്ചിട്ടുണ്ടാവുമെന്ന കാര്യം തനിക്ക് ഉറപ്പാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിനു തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് ഏവരും കണ്ടതാണെന്നും തങ്ങളുടെ അനുഭവസമ്പത്തിന്റേയും ആത്മവിശ്വാസത്തിന്റേയും തെളിവാണതെന്നും മോദി വ്യക്തമാക്കി. മുന്‍സര്‍ക്കാരുകള്‍ വോട്ട്…

Read More

പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിച്ചു; കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി

പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി. 2017-ല്‍ നടന്ന സംഭവത്തിലാണ് വാംസദായില്‍നിന്നുള്ള എം.എല്‍.എ. ആനന്ദ് പട്ടേലിന് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനിടെ വൈസ് ചാന്‍സലറുടെ ചേംബറില്‍ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം കീറി നശിപ്പിച്ചു എന്നതായിരുന്നു കേസ്. നവ്‌സാരിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.എ. ദാദല്‍…

Read More

 രക്തസാക്ഷിയുടെ മകനെയാണ് രാജ്യദ്രോഹിയെന്ന് വിളിക്കുന്നത്: പ്രിയങ്ക ഗാന്ധി

 പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകുമെന്ന് പ്രിയങ്ക മുന്നറിയിപ്പു നൽകി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രസംഗത്തിൽ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര അനുസ്മരിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെയാണ് അവർ രാജ്യദ്രോഹി എന്നു വിളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. രക്തസാക്ഷിയായ പിതാവിനെ പാർലമെന്റിൽ…

Read More

കർണാടക‍ തിരഞ്ഞെടുപ്പ്;  124 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 124 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയിൽനിന്ന് ജനവിധി തേടും. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ മത്സരിക്കും. മുതിർന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയിൽ തുടരും. ആകെ 224 സീറ്റാണു സംസ്ഥാനത്തുള്ളത്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക രണ്ടു ദിവസം മുൻപ് പുറത്തിറങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, അപകീർത്തിക്കേസിൽ…

Read More

‘മരുമകൻ എന്നത് യാഥാർഥ്യം അല്ലേ?, കോൺഗ്രസിൽ ആർഎസ്എസ് ഏജന്റുമാരുണ്ടോ എന്ന് പരിശോധിക്കണം’; റിയാസ്

താൻ മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർഥ്യം അല്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളിയിൽ യാതൊരു പ്രശ്‌നവുമില്ല. ‘ആരോപണങ്ങൾ ഉയരുമ്പോൾ പേടിച്ച് വീട്ടിലിരിക്കുന്നവർ അല്ല ഞങ്ങൾ’. അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമർശനം ഉന്നയിക്കുന്നവർക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാറിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. കേരള സർക്കാറിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. സഭ നല്ല രീതിയിൽ…

Read More

ബ്രഹ്മപുരത്ത് സിബിഐ വരണം; കൊച്ചിയിൽ കോൺഗ്രസിന്റെ കോർപറേഷൻ ഓഫീസ് ഉപരോധം

കോൺഗ്രസിന്‍റെ കൊച്ചി കോർപറേഷൻ ഉപരോധം തുടരുന്നു. സംഘർഷത്തിലാണ് തുടക്കം. വൈകിട്ട് 5മണിവരെയാണ് ഉപരോധം ബ്രഹ്മപുരം തീപിടുത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഉപരോധം. നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് തല്ലിയതിലും പ്രതിഷേധം ശക്തമാകുകയാണ്.  നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ രാവിലെ 5മണി മുതൽ തുടങ്ങിയ ഉപരോധത്തിൽ പങ്കെടുക്കുന്നത്. ഒരാളേയും കോ‍‍‍ർപറേഷനുള്ളിലേക്ക് കടത്തിവിടില്ലെന്നാണ് തീരുമാനം. പൊലീസ് സംഘവും സ്ഥലത്തുണ്ട്  

Read More

ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം

ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദർശനം നടത്തിയത്. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങൾ അടിച്ചു തകർത്തെന്നുമാണ് പരാതി. സംഭവത്തിൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാർ ആരോപിച്ചു.  ത്രിപുരയിലെ സംഘർഷ മേഖലകളാണ് ഇടത്, കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നത്. ബിശാൽഗഡ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഒരുകൂട്ടം ആളുകൾ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപി പ്രവർത്തകരാണ് ആക്രമണം…

Read More