‘മോദി’ എന്ന മാജിക് കൊണ്ട് രക്ഷപ്പെടാനാവില്ല; ബി.ജെ.പിയെ നേരിടാൻ കരുത്ത് കോൺഗ്രസിന് മാത്രമെന്ന് കെ. മുരളീധരൻ

കർണാടകയിൽ ബി.ജെ.പി തകർന്നടിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘മോദി’ എന്ന മാജിക് കൊണ്ടു മാത്രം രക്ഷപ്പെടാൻ കഴിയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൻറെ കൗഡ്ര് പുള്ളർ രാഹുൽ ഗാന്ധി തന്നെ. ബി.ജെ.പിയെ നേരിടാൻ കരുത്തുള്ളത് ഇപ്പോഴും കോൺഗ്രസിനെന്ന് തെളിഞ്ഞതായും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലെ 224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് കോൺഗ്രസ് നേടിയത്. നിലവിൽ 121 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി- 69, ജെഡിഎസ്- 26, മറ്റുളളവ- 08

Read More

കര്‍ണാടകയിൽ ആദ്യ ഫലസൂചനകൾ പുറത്ത്; ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലീഡ് നില മാറിമറിയുകയാണ്. ആദ്യ ഒരു മണിക്കൂറില്‍ 113 എന്ന മാജിക് നമ്പറിലെത്താന്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. 10 മണിയിലെ ലീഡ് നില പ്രകാരം 121 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബി.ജെ.പി 69 സീറ്റിലും ജെ.ഡി.എസ് 26 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മുന്നേറുകയാണ്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ്‍ സവദിയും ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിലെത്തിയ ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി ആദ്യ…

Read More

മോദിയുടെ നെഗറ്റീവ് പ്രചാരണം ഫലം കണ്ടില്ല; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് യതീന്ദ്ര, സർക്കാർ രൂപീകരിക്കും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ തന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്ത്. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി.  ‘ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഞങ്ങള്‍ എന്തും ചെയ്യും. കര്‍ണാടകയുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണം. മകനെന്ന നിലയില്‍ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു കര്‍ണാടക സ്വദേശിയെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍….

Read More

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു

കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് ദേശീയ രാഷ്ട്രീയം. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പറായ 113 സീറ്റും മറികടന്ന് ലീഡ് നിലനിർത്തുകയാണ് കോൺഗ്രസ്. ഇടയ്ക്ക് ബി.ജെ.പിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 116 സീറ്റിൽ വരെ ആധിപത്യം നിലനിർത്തുന്നതായും കാണാൻ സാധിച്ചു. അതേസമയം ബി.ജെ.പി 77 സീറ്റിലൊതുങ്ങുകയും ചെയ്തിരുന്നു. ജെ.ഡി.എസ് 25 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.

Read More

കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ്

കർണാടകയിൽ വ്യക്തമായ മുന്നേറ്റവും മേൽക്കൈയും ഉറപ്പായതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ പ്രവർത്തകർ ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ബംഗ്ലൂരിലെ കോൺഗ്രസ് ആസ്ഥാനത്തും പ്രവർത്തകർ ആഘോഷം ആരംഭിച്ചു. എഐസിസി ആസ്ഥാനത്ത് ബജ്രംഗ് ബലി വേഷധാരിയുമായാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുന്നത്. അതേസമയം കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് പവൻ ഖേര രം​ഗത്തു വന്നു. ജെഡിഎസിൻ്റെ പിന്തുണ വേണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നുവെന്നും പരാജയം…

Read More

ആത്മവിശ്വാസം കൈവിടാതെ ബിജെപി

കർണാടകയിൽ ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമാകുന്നതാണ് കാണാാൻ കഴിയുന്നത്. എന്നാൽ ബിജെപി ആത്മവിശ്വാസം കൈവിട്ടിട്ടില്ല. കേവല ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രികസംഖ്യ ബിജെപി മറികടക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറയുന്നത്. എല്ലാ ബൂത്തുകളിൽനിന്നും മണ്ഡലങ്ങളിൽനിന്നും ലഭിച്ച റിപ്പോർട്ട് അനുകൂലമാണെന്നും ബൊമ്മെ പറയുന്നു. കോൺഗ്രസിനു സ്വന്തം എംഎൽഎമാരെപ്പോലും വിശ്വാസമില്ല. അവർക്കു കേവല ഭൂരിപക്ഷം കിട്ടില്ല. അതിനാൽ മറ്റു പാർട്ടികളുമായി കോൺഗ്രസ് ബന്ധപ്പെടുകയാണെന്നും ബൊമ്മെ പ്രതികരിച്ചു.

Read More

കര്‍ണാടകയിൽ ആദ്യ ഫലസൂചനകൾ പുറത്ത്

കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങിയിട്ടുണ്ട്.

Read More

കര്‍ണാടകയിൽ വോട്ടെണ്ണൽ തുടങ്ങി; ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യവും തുടര്‍ന്ന് വോട്ടിങ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത് 36 കേന്ദ്രങ്ങളിലാണ്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൂടുതല്‍ എക്‌സിറ്റ് പോള്‍ സര്‍വേകളും കോണ്‍ഗ്രസിനാണ്…

Read More

ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി

കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. വോട്ടണ്ണലിന് മിനിറ്റുകൾക്ക് മുമ്പാണ് മുൻ മുഖ്യമന്ത്രികൂടിയായ കുമാരസ്വാമിയുടെ പ്രതികരണം. ജെഡിഎസ് ചെറിയ പാർട്ടിയാണെന്നും നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. അതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ലെന്നും കുമാര സ്വാമി വ്യക്തമാക്കി.

Read More

അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ച് കോൺഗ്രസിന്റെ പരസ്യം;   തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള പരസ്യം നൽകിയതിന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. പരസ്യത്തിൽ പരാമർശിച്ചിരിക്കുന്ന നിരക്കുകൾ സംബന്ധിച്ച് കമ്മിഷൻ തെളിവുകൾ തേടി. മേയ് 7ന് വൈകിട്ട് 7നു മുൻപ് തെളിവുകൾ സമർപ്പിക്കണമെന്ന് നോട്ടിസിൽ പറയുന്നു. ബിജെപി നൽകിയ പരാതിയെ തുടർന്നാണ് നോട്ടിസ്. മേയ് 10ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2019-2023 കാലയളവിൽ സംസ്ഥാനത്ത് നടന്ന അഴിമതിയുടെ കണക്കുകൾ ഉൾപ്പെടുത്തി കോൺഗ്രസ് പോസ്റ്ററുകളും പരസ്യങ്ങളും പുറത്തിറക്കിയിരുന്നു….

Read More