
2024-ൽ കോൺഗ്രസും പ്രതിപക്ഷവും വലിയ വില നൽകേണ്ടിവരും; അമിത് ഷാ
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാൻ പദ്ധതിയിടുന്ന കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വില നൽകേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങൾ മോദിക്കൊപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവാൻ വോട്ടുചെയ്ത ജനതയാണ് ഇന്ത്യയിലുള്ളതെന്നും പറഞ്ഞ അമിത്ഷാ, കോൺഗ്രസും ഗാന്ധി കുടുംബവും…