
രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കോൺഗ്രസ്
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കോൺഗ്രസ്. ഗുജറാത്തില്‍നിന്ന് വര്‍ത്തമാന കാലത്ത് നീതി പ്രതീക്ഷിക്കുന്നില്ല. രാഹുലിനെ ശിക്ഷിച്ചു കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പ്രതികരണം. ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. രാഹുലിന്റെ അപ്പീൽ തള്ളിയതിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ ഒത്തുകൂടി. അതേസമയം, ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ്…