ചാണ്ടി ഉമ്മൻ്റെ പരാതി ​ഗൗരവത്തിലെടുക്കാതെ കോൺഗ്രസ് നേതൃത്വം ; പാലക്കാട് തെരഞ്ഞെടുപ്പിൻ്റെ ചുമതല നൽകിയിരുന്നത് അഞ്ച് എംഎൽഎമാർക്കെന്നും വിശദീകരണം

പാലക്കാട് ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ്റെ പരാതി ​ഗൗരവത്തിലെടുക്കാതെ നേതൃത്വം. പൂർണ ചുമതല നൽകിയത് അഞ്ച് എംഎൽഎമാർക്കാണെന്ന് നേതൃത്വം വ്യക്തമാക്കി. മുഴുവൻ സമയവും മണ്ഡലത്തിൽ നിന്ന് പ്രവർത്തിച്ചവർക്കാണ് ചുമതല നൽകിയതന്ന് നേതൃത്വം കൂട്ടിച്ചേർത്തു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ ചാണ്ടി ഉമ്മൻ അതൃപ്തി പരസ്യമാക്കിയിരുന്നു. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയതാണ് ഒന്നും പറയാതിരുന്നതെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.

Read More

ഇന്ത്യസഖ്യനേതൃതർക്കം: മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ല; കോൺഗ്രസിനെ പിന്തുണച്ച് ഡിഎംകെ

ഇന്ത്യ സഖ്യനേതൃതർക്കത്തിൽ കോൺഗ്രസ്സിന് പിന്തുണ അറിയിച്ച് ഡിഎംകെ.മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ  പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ട്. സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാർട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ലെന്നും ഇളങ്കോവൻ പറഞ്ഞു. ഇന്ത്യ സഖ്യത്തില് മമത ബാനർജിക്ക് പിന്തുണയേറുകയാണ്. സഖ്യത്തിന്‍റെ  നേതൃത്ത്വം മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. കോൺ​ഗ്രസിന്‍റെ  എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം  വ്യക്തമാക്കി.. നേരത്തെ…

Read More

കണ്ണൂര്‍ മാടായിലെ നിയമന വിവാദം ; കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷം , കൂടുതൽ പേർ പാർട്ടിയിൽ നിന്ന് രാജി വെക്കാൻ ഒരുങ്ങുന്നു

കണ്ണൂർ മാടായി കോളജിലെ നിയമന വിവാദത്തെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കണ്ണൂർ ഡിസിസി നേതൃത്വത്തോട് ഇടഞ്ഞ എം.കെ രാഘവൻ എംപി , തനിക്കെതിരായ പടയൊരുക്കത്തിന് പിന്നിൽ കെ.സുധാകരനെന്നാണ് പറയാതെ പറഞ്ഞത്. നിയമനത്തിൽ രാഘവന് തെറ്റ് പറ്റിയെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഡിസിസി നേതൃത്വം. ജില്ലയിൽ കൂടുതൽ രാജിക്കും പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്. നിയമന വിവാദത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ അണികളിൽ നിന്ന് നേതൃത്വത്തിലേക്ക് പടരുകയാണ്. നിയമനങ്ങളിൽ എം കെ രാഘവന് വീഴ്ച പറ്റിയെന്ന നിലപാടിൽ കണ്ണൂർ ഡിസിസി…

Read More

കെപിസിസി അധ്യക്ഷ മാറ്റത്തിൽ ഭിന്നത; തലമുറ മാറ്റം വേണമെന്ന് പുതുതലമുറ

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്താനും ഒപ്പം മാറ്റാനുമുള്ള വടംവലി പാര്‍ട്ടിയില്‍ സജീവമായി. വിഡി സതീശന്‍ വിരുദ്ധപക്ഷത്തെ നേതാക്കള്‍ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് പുതുതലമുറ നേതാക്കള്‍. കെ സുധാകരന്‍ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി തരൂര്‍. തരൂരിന്‍റെ നിലപാടിലുണ്ട് രാഷ്ട്രീയക്കെണി. മാറ്റമുണ്ടെങ്കില്‍ പ്രതിപക്ഷനേതാവും മാറട്ടെയെന്നാണ് ധ്വനി. രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും കെപിസിസി പ്രസി‍ഡന്‍റ് ഇപ്പോള്‍ മാറേണ്ടെന്ന നിലപാടാണ്. എല്ലാവരും വിഡി സതീശന്‍ വിരുദ്ധപക്ഷക്കാര്‍. എന്നാല്‍ സംഘടന…

Read More

വൈദ്യുതി നിരക്ക് വർദ്ധന; ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും

വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും. കെപിസിസി നിർദേശപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്. വർദ്ധനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി…

Read More

പാർലമെൻ്റിലെ പ്രതിഷേധം ; പ്രതിപക്ഷത്ത് ഭിന്നത രൂക്ഷമാകുന്നു , അദാനിക്ക് എതിരെ മാത്രം നിലപാട് കൈക്കൊള്ളുന്നതിൽ കോൺഗ്രസിന് വിമർശനം

പാര്‍ലമെന്‍റ് നടപടികളോട് സഹകരിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഭിന്നത. അദാനിയേയും മറ്റ് വിഷയങ്ങളേയും ചൊല്ലി സഭക്കകത്തും പുറത്തും ഇന്ത്യ സഖ്യം ഇന്ന് രണ്ട് തട്ടിലായിരുന്നു. സംഭല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് അഖിലേഷ് യാദവ് തുറന്നടിച്ചു. അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസിനെതിരെ ഇടത് പക്ഷവും നിലപാട് കടുപ്പിച്ചു അദാനി വിഷയത്തില്‍ സഭ നടപടികള്‍ തടസപ്പെടുത്താതെ പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധിക്കുകയായിരുന്നു കോണ്‍ഗ്രസിന്‍റെ പദ്ധതി. എന്നാല്‍ സഭക്ക് പുറത്ത് പ്രതിഷേധം നടന്നപ്പോള്‍ കോണ്‍ഗ്രസും ആംആ്ദമി പാര്‍ട്ടിയും അദാനി വിഷയം…

Read More

കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ അസമില്‍ ബീഫ് നിരോധിക്കും; ഹിമാന്ത ബിശ്വ ശര്‍മ

കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ ബീഫ് നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി. മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ബീഫ് പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എം.പിയായ റാക്കിബുള്‍ ഹുസൈന്‍ ആരോപിച്ചത്. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നത് ബീഫ് വിതരണം ചെയ്താണോയെന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്….

Read More

മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് തോൽവി ; സമ്പൂർണ പുന:സംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ പുനസംഘടനക്ക് കോണ്‍ഗ്രസ്. തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് ഡൽഹിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും പാര്‍ട്ടിയുടെ ഉണര്‍വിനായി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും പ്രവര്‍ത്തക സമിതിയില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വ്യക്തമാക്കി. 

Read More

ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം മറക്കില്ലെന്ന് ബിജെപി; ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നുവെന്നും ആരോപണം

ഭരണഘടനയെ സസ്പെൻഡ് ചെയ്തവർ ഇപ്പോൾ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്നും എറണാകുളത്ത് നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാശ്മീരിന് പ്രത്യേക അധികാരം കൊടുക്കുന്ന ആർട്ടിക്കിൾ 370 ആവശ്യമില്ലെന്ന് പറഞ്ഞയാളാണ് ഭരണഘടനാ ശിൽപ്പി ഡോ.അംബേദ്കർ. എന്നാൽ അതിന് ഒരു വിലയും പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു നൽകിയില്ല. ഭരണഘടനയുടെ കടയ്ക്കൽ കത്തി വെക്കുന്ന നിലപാടാണ് എല്ലാ കാലത്തും കോൺഗ്രസ് എടുത്തത്. ഭരണഘടനയെ…

Read More

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; കോൺഗ്രസിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി , സ്റ്റേ ഇല്ല

ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ സർക്കാരിനെ എതിർ കക്ഷി ആക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. പൊലീസ് സംരക്ഷണം നൽകിയില്ലെന്ന കോൺഗ്രസ് പാനലിൻ്റെ ഹർജിയിലാണ് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ 16ന് നടന്ന തെരഞ്ഞെടുപ്പിൽ അംഗങ്ങൾക്കടക്കം വോട്ട് ചെയ്യാനായില്ലെന്നും, അക്രമണ…

Read More