കോൺഗ്രസ് പ്രവർത്തക സമിതി പട്ടിക; അതൃപ്തിയുമായി ചെന്നിത്തല, പ്രമോഷൻ ലഭിച്ചില്ലെന്ന് പരാതി

കോൺ​ഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ വിവാദം പുകയുന്നു. അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് മുൻ പ്രതിപക്ഷ നേതാവും മുതർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തല. ഉപതെരെഞ്ഞെടുപ്പിന് ശേഷം അതൃപ്തി പരസ്യമാക്കുമെന്നാണ് വിവരം. അതേസമയം, ചെന്നിത്തലയുടെ പരാതിയിൽ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്. ഇവരോടെല്ലാം മനപ്പൂർവം അവഗണിച്ചു എന്ന പരാതിയാണ് ചെന്നിത്തല…

Read More

അധീര്‍ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചേക്കും;സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് പ്രിവില്ലേജ് കമ്മിറ്റി

കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്‍ഷന്‍ ഉടൻ പിന്‍വലിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സസ്പെന്‍ഷന്‍ തുടരേണ്ടതില്ലെന്ന് പ്രിവിലേജ് കമ്മിറ്റിയില്‍ പൊതുവികാരം ഉയര്‍ന്നിരന്നു. ഈ മാസം 30 ന് കമ്മിറ്റി യോഗം ചേരാനും അധീര്‍ രഞ്ജനെ വിളിച്ചുവരുത്താനും ധാരണയായിട്ടുണ്ട്. സസ്പെന്‍ഷന്‍ പാര്‍ലമെന്റ് സമിതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കോണ്‍ഗ്രസും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയെ നീരവ് മോദിയുമായി ഉപമിച്ച് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം. തുടർന്ന് എൻഡിഎ…

Read More

ലോക്സഭാ സീറ്റുകളെ ചൊല്ലി എഎപി കോൺഗ്രസ് പോര് മുറുകുന്നു; ഇന്ത്യ മുന്നണിയിൽ തുടരണോ എന്ന കാര്യം പുന:പരിശോധിക്കേണ്ടി വരുമെന്ന് എഎപി

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്.ഇതിന് പിന്നാലെയാണ് എഎപി ഇടഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ഉന്നത നേതൃത്വുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു….

Read More

മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ട്; കുറ്റക്കാരെ വെറുതെ വിടില്ല , പ്രധാനമന്ത്രി നരേന്ദ്ര മോദി, മണിപ്പൂരിനെ പരാമർശിക്കാതെ പ്രസംഗം നീണ്ടതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

മണിപ്പൂർ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും രാജ്യം ഉണ്ട്. സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പാർലമെൻറിൽ പ്രതിപക്ഷം കൊണ്ടുവന്ന മണിപ്പൂർ വിഷയത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ഒന്നരമണിക്കൂർ നീണ്ട പ്രസംഗത്തിന് ഒടുവിലാണ് മണിപ്പൂർ വിഷയം പ്രധാനമന്ത്രി പരാമർശിച്ചത്. സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പഞ്ഞും പ്രതിപക്ഷത്തെ പരിഹസിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രസംഗം ദീർഘിച്ചപ്പോൾ മണിപ്പൂരിനെ കുറിച്ച് പറയൂ എന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. ഒടുവിൽ പ്രതിപക്ഷം സഭാ…

Read More

പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം ദൈവാനുഗ്രഹം; 2024 ലും ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും, ലോക്സഭയിൽ പ്രധാനമന്ത്രി

മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയുകയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്രസർക്കാരിൽ പരിപൂർണ വിശ്വാസം ഉണ്ടെന്ന് പറഞ്ഞാണ് മോദി തന്റെ പ്രസംഗം തുടങ്ങിയത്. ”അവിശ്വാസ പ്രമേയം സർക്കാരിനുള്ള പരീക്ഷണമല്ല. മറിച്ച് പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്കു റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയമുണ്ടാകും. ജനക്ഷേമ പദ്ധതികൾ പാസാക്കാനുള്ള സമയമാണു പ്രമേയത്തിന്റെ ചർച്ചയിലൂടെ പാഴാക്കിക്കളഞ്ഞത്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണെന്നും പ്രധാനമന്ത്രി…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസിന് വേവലാതി, ഞങ്ങൾക്ക് അത് ഇല്ല , ഇ.പി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ധൃതിയോ വേവലാതിയോ ഇല്ലെന്ന് ഇ പി ജയരാജൻ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് ഉത്കണ്ഠയിലും വേവലാതിയിലും ആണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംഘടനാപരമായ പ്രവർത്തനം സിപിഐഎം പുതുപ്പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പരാജയഭീതിയാണ് ഈ വെപ്രാളത്തിന്റെയും വേവലാതിയുടെയും അടിസ്ഥാനം. എല്ലാ യോഗ്യതയും ഉള്ള സ്ഥാനാർത്ഥികൾ സിപിഐഎമ്മിൽ ഉണ്ട്. സിപിഐഎം മത്സരിക്കുന്നിടത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷൻ സാഹചര്യം ആരാഞ്ഞിട്ടില്ല….

Read More

പുതുപ്പള്ളിയിൽ വമ്പൻ ട്വിസ്റ്റിന് നീക്കവുമായി എൽ.ഡിഎഫ്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ കളത്തിൽ ഇറക്കിയേക്കും

പുതുപ്പള്ളിയിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും തന്ത്രങ്ങൾ മെനയുകയാണ് ഇടത്‌മുന്നണി. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പറയുമ്പോഴും അത് ആര് എന്നതാണ് ഉയരുന്ന ചോദ്യം. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ കളത്തിലിറക്കി മണ്ഡലം പിടിക്കാനാണ് സിപിഐഎം ആലോചിക്കുന്നത് എന്നാണ് സൂചനകൾ. പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇടത് സ്വതന്ത്ര സ്ഥാ‍നാ‍‍ര്‍ത്ഥിയായി ഇദ്ദേഹത്തെ നിര്‍ത്താനാണ് നീക്കം. സ്ഥാനര്‍ത്ഥി ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്….

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു. ”സെപ്റ്റംബര്‍ ഒന്നു മുതൽ 8 വരെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ മണർകാട് പള്ളിയിലേക്ക് എത്താറുണ്ട്. ഈ എട്ടു ദിവസവും മണർകാട് തിരക്കിൽ ആയിരിക്കും. ആളുകളെക്കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്കും…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർത്ഥി, സിപിഐഎമ്മിന്റേയും ബിജെപിയുടേയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ഡല്‍ഹിയില്‍ വച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് . ഇലക്ഷന്‍ പ്രഖ്യാപിച്ച് മൂന്നുമണിക്കൂറിനകമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. ഒരു പേരുമാത്രമാണ് പാർട്ടിയിൽ ഉയർന്ന് വന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ സങ്കല്‍പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്തമെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരണം അതേസമയം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി…

Read More

ഗുലാം നബി ആസാദിന് വീണ്ടും തിരിച്ചടി; 21 നേതാക്കൾ കൂടി കോൺഗ്രസിലേക്ക് മടങ്ങിയെത്തി

ഗുലാം നബി ആസാദിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയിൽ നിന്ന് 20 നേതാക്കൾ രാജിവെച്ച് കോൺ​ഗ്രസിൽ ചേർന്നു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ കോൺഗ്രസിൽ ചേർന്നത്. ജമ്മു കശ്മീരിൽ ‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ​ഗുലാം നബി ആസാദ് നടത്തിയ പരാമർശമാണ് നേതാക്കളെ ചൊടിപ്പിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ എതിർക്കുന്നവർ ഭൂമിയിലെ സാഹചര്യത്തെക്കുറിച്ച് അറിയാത്തവരാണെന്നായിരുന്നു ആസാദിന്റെ പ്രസ്താവന. ആസാദിന്റെ ഡിഎൻഎയിൽ വ്യത്യാസം വന്നതായി കോൺ​ഗ്രസ് വിമർശിച്ചു. 2019 ഓ​ഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന്റെ…

Read More