രമേശ് ചെന്നിത്തല സഭയിൽ എത്താതിൽ ചോദ്യവുമായി മന്ത്രി എം.ബി രാജേഷ്;കാരണം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമെന്നും വിമർശനം

നിയമസഭയിൽ സോളാർ വിഷയത്തിലെ അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി എം.ബി രാജേഷ്.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിലെത്താത്തത് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം കാരണമാണെന്നും മന്ത്രി വിമർശിച്ചു . സോളാർ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ച പ്രതിപക്ഷത്തിന് ബൂമറാംഗായെന്നും പ്രതിപക്ഷം അക്ഷരാർത്ഥത്തിൽ പകച്ചു പോയെന്നുമാണ് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്‍റെ പുതിയ അധ്യായം ഇന്ന് തുറന്നെന്നാണ് ചെന്നിത്തലയുടെ അസാന്നിധ്യം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞത്. രമേശ് ചെന്നിത്തല എന്തുകൊണ്ട് സഭയിൽ വന്നില്ലെന്ന് ചോദിച്ച അദ്ദേഹം,…

Read More

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം; പരാതികൾ പാർട്ടി ഫോറത്തിൽ ഉന്നയിച്ചാൽ മതിയെന്ന് നേതാക്കൾ

പുതുപ്പള്ളി ഫലത്തിന് ശേഷം സംഘടനാ പ്രശ്നങ്ങളിൽ പരസ്യ പ്രതികരണം നടത്താൻ ഒരുങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കവുമായി നേതാക്കൾ. പരസ്യപ്രതികരണം പാടില്ലെന്നും പരാതി പാർട്ടി ഫോറത്തിൽ മാത്രം ഉന്നയിച്ചാൽ മതിയെന്നുമാണ് ഐ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഡബ്ള്യുസി പട്ടികയിലെ അമർഷം പുറത്ത് പറയാൻ പുതുപ്പള്ളി ഫലം വരാൻ മാറ്റിവെക്കുകയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള അസംതൃപ്തർ. എട്ടിന് ശേഷം പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കെ അനുനയ നീക്കങ്ങളാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. തന്നെ തഴഞ്ഞ്…

Read More

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; 16 അംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു.16 അംഗ സമിതിയിൽ ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖർഗെ, മുൻ പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബികാസോണി, അധിർരഞ്ജൻ ചൌധരി അടക്കം അംഗങ്ങളാണ്. കേരളത്തിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും സമിതിയിൽ അംഗമാണ്.   

Read More

മധ്യപ്രദേശ് ബിജെപിയിലെ കൊഴിഞ്ഞ് പോക്ക്; ജോതിരാദിത്യ സിന്ധ്യക്ക് വിമർശനം

മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ നേതാക്കളാണ് ബിജെപി വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യയയെയാണ് ബിജെപിക്ക് പുറത്തുപോയവര്‍ കുറ്റപ്പെടുത്തുന്നത്. ഈ ആഴ്ച രണ്ട് പ്രധാനപ്പെട്ട നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. രണ്ട് തവണ എംഎൽഎയായ ഗിരിജ ശങ്കർ ശർമ വെള്ളിയാഴ്ചയാണ് ബിജെപി വിട്ടത്. പതിറ്റാണ്ടുകളായി ഗിരിജ ശങ്കർ ശർമയുടെ കുടുംബത്തിന് ബിജെപിയുമായി ബന്ധമുണ്ട്. ഇറ്റാർസി എന്നറിയപ്പെട്ടിരുന്ന ഹൊസംഗബാദ് നിയമസഭാ…

Read More

സി എൻ മോഹനന് വക്കീൽ നോട്ടീസ് അയച്ച് കുഴൽനാടൻ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, 2.5കോടി മാനനഷ്ടം വേണം

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മാത്യു കുഴൽനാടൻ ഉൾപ്പെട്ട ദില്ലിയിലെ നിയമ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചത്. വാർത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാത്യു കുഴൽനാടനെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളിൽ രണ്ടര കോടി രൂപ മാനനഷ്ടമായി നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസിൽ ഉന്നയിക്കുന്നത്. ഇല്ലെങ്കിൽ ദില്ലി ഹൈക്കോടതിയിൽ അപകീർത്തി കേസ് നൽകുമെന്നും നോട്ടീസിലുണ്ട്. മാത്യു…

Read More

മണിപ്പൂർ കലാപം; കോൺഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ബിരേൻ സിംഗ്

മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കോൺഗ്രസിനെ പഴിചാരി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസാണെന്നാണ് ബിരേൻ സിംഗിന്റെ വിമർശനം. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തിരിച്ചെത്തിയിട്ടുണ്ടെന്നും ലഡാക്കിലുള്ള രാഹുൽ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാൽ മതിയെന്നും ബിരേൻ സിംഗ് പറഞ്ഞു. മണിപ്പൂർ അക്രമത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ബിരേൻ സിംഗ്. ലഡാക്കിലുള്ള രാഹുൽ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാൽ മതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

Read More

ഉമ്മൻ ചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു: എം.എം. മണി

ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നതായി എം.എം.മണി എംഎൽഎയുടെ ആരോപണം. തിര‍ഞ്ഞെടുപ്പു പ്രചാരാണാർഥം എത്തിയ മണി മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിക്ക് അസുഖമായപ്പോൾ കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടിയിരുന്നു. ഉമ്മൻ ചാണ്ടിയോടു കോൺഗ്രസ് കാണിച്ചതു നിർഭാഗ്യകരമായ നിലപാടാണ്. ചികിത്സയുമായി ബന്ധപ്പെട്ടു വിവാദം ഉയർന്നപ്പോൾ നേതൃത്വം ഇടപെട്ടില്ല. മരിച്ചു കഴിഞ്ഞപ്പോൾ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി. ഇതൊന്നും ശരിയായ നടപടിയല്ലെന്നാണ് തന്റെ അഭിപ്രായം. കോൺഗ്രസ് നേരത്തേ തന്നെ ഇങ്ങനെയാണെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചപ്പോഴും ആ…

Read More

ഉമ്മൻ ചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു: എം.എം. മണി

ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നതായി എം.എം.മണി എംഎൽഎയുടെ ആരോപണം. തിര‍ഞ്ഞെടുപ്പു പ്രചാരാണാർഥം എത്തിയ മണി മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിക്ക് അസുഖമായപ്പോൾ കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടിയിരുന്നു. ഉമ്മൻ ചാണ്ടിയോടു കോൺഗ്രസ് കാണിച്ചതു നിർഭാഗ്യകരമായ നിലപാടാണ്. ചികിത്സയുമായി ബന്ധപ്പെട്ടു വിവാദം ഉയർന്നപ്പോൾ നേതൃത്വം ഇടപെട്ടില്ല. മരിച്ചു കഴിഞ്ഞപ്പോൾ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി. ഇതൊന്നും ശരിയായ നടപടിയല്ലെന്നാണ് തന്റെ അഭിപ്രായം. കോൺഗ്രസ് നേരത്തേ തന്നെ ഇങ്ങനെയാണെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചപ്പോഴും ആ…

Read More

മധ്യപ്രദേശിൽ തന്ത്രം മെനഞ്ഞ് കോൺഗ്രസ്; അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തും, 100 യൂണിറ്റ് വൈദ്യുതി സൗജന്യമെന്നും പ്രഖ്യാപനം

മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പാചകവാതകം 500 രൂപക്കും വനിതകള്‍ക്ക് പ്രതിമാസം 1500 രൂപയും ലഭ്യമാക്കുമെന്നും ഖാർഗെ പ്രഖ്യപിച്ചു. സംസ്ഥാനത്തെ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പഴയ പെൻഷന്‍ പദ്ധതി നടപ്പാക്കുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പ്രഖ്യാപനമുണ്ട്. കർഷകരെ കടത്തിൽ നിന്ന് മുക്തരാക്കുമെന്നും ഖാർഗെ പ്രഖ്യാപ്പിച്ചു. ഈ പ്രഖ്യാപനങ്ങളെല്ലാം കർണാടകയിൽ കോൺഗ്രസ് നടത്തിയ പ്രഖ്യാപനങ്ങൾക്ക് സമാനമാണ് ഇതിലൂടെ മധ്യപ്രദേശിലും കർണാടക മോഡൽ വിജയമുണ്ടാകുമെന്നാണ് കോൺഗ്രസ് കണാക്കാക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ്…

Read More

‘പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിയട്ടെ, ഞാനും ചിലത് പറയാം’; അതൃപ്തി പ്രകടമാക്കി കെ.മുരളീധരൻ

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിന് ശേഷം താനും ചിലത് പറയുമെന്ന് കെ. മുരളീധരൻ എം.പി. കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വത്തിൽ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ കാലാവധി കഴിഞ്ഞാൽ പൊതുപ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുമെന്നും കെ. മുരളീധരൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ‘തത്കാലം തെലങ്കാനയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാൽ മറുപടി പറയാം. കേരളത്തിനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. കെ. കരുണാകരൻ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്സഭാ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം…

Read More