അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട സ്ഥാനർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കും ബിജെപി ഉള്‍പ്പെടെ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, അതൃപ്തി പാടെ ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ പട്ടിക തയ്യാറാക്കുന്നതിനാണ് സമയമെടുത്തതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. മധ്യപ്രദേശില്‍ 144…

Read More

കേരളത്തിൽ ജനപ്രീതി ഇടിഞ്ഞ് രണ്ട് കോൺഗ്രസ് എംപിമാർ; മൂന്നിടങ്ങളിൽ വിജയം എളുപ്പമല്ല; കനഗോലു

സംസ്ഥാനത്ത് രണ്ട് കോൺഗ്രസ് എംപിമാരുടെ ജനപ്രീതി കുറഞ്ഞെന്ന് സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. കണ്ണൂർ, തൃശ്ശൂർ, കോഴിക്കോട് മണ്ഡലങ്ങൾ അത്രകണ്ട് സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐഎം മണ്ഡലമായിരുന്ന ആലത്തൂരിൽ നിന്നും വിജയിച്ച രമ്യ ഹരിദാസ്, മൂന്ന് തവണയും പത്തനംതിട്ടയിൽ നിന്ന് ജയിച്ചു കയറി നാലാം തവണ അങ്കത്തിന് ഒരുങ്ങുന്ന ആന്റോ ആന്റണി എന്നിവരുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. പാർട്ടി പ്രവർത്തകർ തന്നെ ആന്റോക്കെതിരെ രംഗത്തെത്തിയ സാഹചര്യം കൂടി ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. അതേസമയം മണ്ഡലം പ്രസിഡണ്ടുമാരെയും ബ്ലോക്ക്…

Read More

കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം

‘വാർ റൂം’ വസതി ഒഴിയാൻ കോൺഗ്രസിന് കേന്ദ്രനിർദേശം. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ്‌ ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18 ന് പ്രദീപ്‌ ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹിയിലെ ഗുരുദ്വാര രകാബ്ഗഞ്ച് (ജിആർജെ) റോഡിലായിരുന്നു വസതി. അടുത്ത അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ്…

Read More

വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് ; സ്ത്രീശാക്തീകരണം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നെന്ന് സോണിയാ ഗാന്ധി

വനിതാ സംവരണ ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച് കോൺഗ്രസ്.രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്ന് സോണിയാ​ഗാന്ധി സഭയിൽ പറഞ്ഞു.വനിതാ ശാക്തീകരണത്തിൻ്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകൾക്കും സംവരണം ഏർപ്പെടുത്തണമായിരുന്നു. ഒബിസികൾക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ​ഗാന്ധി കൂട്ടിച്ചേർത്തു. 

Read More

‘ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതനിരപേക്ഷത നീക്കംചെയ്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്

കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ ‘സെക്യുലർ’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ രണ്ട് വാക്കുകൾ ഭരണഘടനയിലില്ലെങ്കിൽ അത് ആശങ്കാജനകമാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. ഇത് കേന്ദ്രസർക്കാരിന്റെ തന്ത്രപരമായ നീക്കമാണെന്നും അവരുടെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും ചൗധരി പറഞ്ഞു.

Read More

വരുമാനം വെട്ടിക്കുറച്ച് കേന്ദ്രം സംസ്ഥാനങ്ങളുടെ ചിറകരിയുന്നുവെന്ന കേരളത്തിന്റെ വാദം ശരിവച്ച് അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി; രാജ്യത്തെ ഫെഡറൽ സംവിധാനം കേന്ദ്രസർക്കാർ തകർത്തുവെന്നും കോൺഗ്രസ് പ്രവർത്തക സമിതി

ബിജെപിയെ പരാജയപ്പെടുത്തിയ ജനങ്ങളെ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഫെഡറലിസം കടുത്തവെല്ലുവിളി നേരിടുകയാണെന്നും പ്രമേയത്തിൽ പറയുന്നു. സംസ്ഥാനങ്ങളുടെ വരുമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. വായ്പാ പരിധി ഉൾപ്പെടെ വെട്ടിക്കുറച്ച് സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന കേരളത്തിന്റെ വാദം ശരിവയ്ക്കുകയാണ് കോൺഗ്രസ് പ്രവർത്തകസമിതി. ഹിമാചൽ പ്രദേശിന് കേന്ദ്രസർക്കാർ ദുരിത സഹായം നൽകുന്നില്ല. അരിവില കുറയ്ക്കുമെന്ന കർണാടക സർക്കാരിന്റെ തീരുമാനം നടപ്പാക്കാനും കേന്ദ്രം അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.സംസ്ഥാനങ്ങളുടെ ചിറകരിഞ്ഞ് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ…

Read More

‘2024-ല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കും’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്‌സഭാ, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹൈദരാബാദില്‍ വിശാല പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോണ്‍ഗ്രസാണെന്നും അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസിനാണെന്നും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ പറഞ്ഞു. ‘ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസില്‍ അധിഷ്ഠിതമാണ്. ഇതിനായി അവസാന ശ്വാസംവരെ പോരാടും. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാര്‍ഷികമാണ് 2024-ല്‍. അടുത്തവര്‍ഷം ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നത്…

Read More

സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണം, യുഡിഎഫിലും കോൺഗ്രസിലും ആശയക്കുഴപ്പമില്ലെന്ന് വി.ഡി സതീശൻ

സോളാർ ലൈംഗിക ആരോപണത്തിൽ കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ യുഡിഎഫിലോ കോൺഗ്രസിലാ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന പൊലീസിൻറെ അന്വേഷണം വേണ്ടെന്നാണ് എം.എം ഹസൻ പറഞ്ഞത്. പിണറായിക്ക് എതിരെ ആരോപണമുള്ളതിനാൽ സിബിഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭ മുഖം മിനുക്കി മിനുക്കി മുഖം കൂടുതൽ വികൃതമാക്കരുതെന്നും നിപ ചികിത്സ പ്രോട്ടോക്കോളിൽ സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പമുണ്ടെന്നും സതീശൻ പറഞ്ഞു. നിപ രോഗ ബാധ സ്ഥിരീകരിക്കാൻ സാമ്പിളുകൾ പരിശോധിക്കാൻ പുനെ വൈറോളജി…

Read More

വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് കെ.സുധാകരൻ; വ്യക്തി ജീവിതത്തിൽ കറയില്ലെന്ന് തെളിയിക്കാൻ കഴിഞ്ഞെന്ന് പ്രതികരണം

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ് സംഘം. കെ.സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം. തനിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് കെ.സുധാകരൻ പ്രതികരിച്ചു. വ്യക്തി ജീവിതത്തിൽ കറ ഇല്ലെന്ന് തെളിയിയ്ക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി എന്നും കെ സുധാകരൻ വ്യക്തമാക്കി. സ്കൂൾ വാങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പിരിച്ച പണത്തിന്റെ കൃത്യം കണക്കുണ്ട്. പണം എല്ലാവർക്കും മടക്കി നൽകിയിട്ടുണ്ടെന്നും രേഖകൾ എല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. പ്രശാന്ത്…

Read More

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കോൺഗ്രസിൽ ; ഡൽഹിൽ എത്തി അംഗത്വം സ്വീകരിച്ചു

കേരളത്തിലെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു.ഡൽഹിയിലെത്തിയാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ളവരുമായി ടിക്കാറം മീണ കൂടിക്കാഴ്ച നടത്തി.രാജസ്ഥാനിലെ കർഷക കുടുംബത്തിൽ നിന്നുള്ള ടിക്കാറാം മീണയെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്‌റ്റോ കമ്മിറ്റിയിൽ ഉൾപെടുത്തിയിട്ടുണ്ട്. 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയിൽ കോ- കൺവീനറായാണ് മീണയെ ഉൾപെടുത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന പേരെടുത്ത ഐ എ എസ് ഓഫീസറായ ടിക്കാറാം മീണയുടെ പാർട്ടി പ്രവേശനം ശക്തമായ തിരഞ്ഞെടുപ്പ്…

Read More