യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് കേസെടുത്ത് പൊലിസ്

തിരുവനന്തപുരം മ്യൂസിയം പൊലിസ് യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് കേസെടുത്തു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നൽകിയ പരാതികളിലാണ് കേസ്. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസന്വേഷിക്കും. അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. പൊലീസ്, കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിക്ക് ആകെ നാണക്കേട് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ….

Read More

തെലങ്കാനയിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

തെലങ്കാനയിൽ ആറ് ഗ്യാരന്‍റി കാർഡുകൾക്ക് പുറമേ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 38- ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ബിആർഎസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളിൽ കടന്നുള്ള വാഗ്ദാനങ്ങൾ.  വിവാഹം കഴിക്കാൻ പോകുന്ന വധുക്കൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന ഇന്ദിരമ്മ ഗിഫ്റ്റ് സ്കീം പത്രികയിലുണ്ട്. എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇന്‍റർനെറ്റ്, 18 വയസ്സിന്…

Read More

വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്

നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. നാളെ രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സാധ്യത. തെലങ്കാന സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നൽകിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്.  2009-ൽ ടിആർഎസ്സിൽ നിന്ന് എംപിയായ വിജയശാന്തി 2014-ൽ കോൺഗ്രസിലെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലെത്തിയത്. 

Read More

പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ മാറ്റി

പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. തരൂരിന് നിലവിൽ പാർട്ടിയിൽ മറ്റ് പദവികളൊന്നുമില്ല. പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ സ്ഥാപക ചെയർമാനായിരുന്നു തരൂർ.  നിലവിൽ പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായ പ്രവീൺ ചക്രവർത്തിയാണ്  ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ (എഐപിസി) പുതിയ ചെയർമാൻ. 2017 ആണ് രാഹുൽ ഗാന്ധിയുടെ ആശയത്തിൽ പ്രൊഫഷണൽസ്…

Read More

ചോര കൊടുത്തും കോഴിക്കോട്ട് റാലി നടത്താനാണ് കോൺഗ്രസ് തീരുമാനം -കെ. സുധാകരൻ

അനുമതി നൽകിയാലും ഇല്ലെങ്കിലും കോഴിക്കോട് കടപ്പുറത്ത് ഈ മാസം 23ന് ഫലസ്തീൻ ഐക്യദാർഢ്യറാലി നിശ്ചയിച്ചപോലെ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ചോര കൊടുത്തും റാലി നടത്താനാണ് കോൺഗ്രസ് തീരുമാനമെന്നും അനുമതി നിഷേധം രാഷ്​ട്രീയ ​പ്രേരിതമാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റാലി നടത്തുക തന്നെയാണ് കോൺ​ഗ്രസിന്റെ നിലപാട്. അനുമതി നൽകിയില്ലെങ്കിൽ പൊലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ യുദ്ധമായിരിക്കും. റാലിയി​ലേക്ക് ശശി തരൂർ എം.പി ഉൾപ്പടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും കെ. സുധാകരൻ വ്യക്തമാക്കി. കോഴിക്കോട്ട് ഫലസ്തീൻ…

Read More

കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനും സര്‍ക്കാര്‍ പരിപാടി കുളമാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുന്‍പ് അവിടെ ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുന്‍പല്ല വേദി തീരുമാനിക്കേണ്ടത്, കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് കോഴിക്കോട്ട് വെച്ച് പറഞ്ഞു. അതേസമയം പലസ്തീൻ…

Read More

ആര് അനുവാദം നൽകിയില്ലെങ്കിലും കോഴിക്കോട്ട് പലസ്തീന്‍ റാലി നടത്തും: ഡിസിസി പ്രസിഡണ്ട്

ആര് അനുവാദം നൽകിയില്ലെങ്കിലും റാലി നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍.റാലിയുമായി മുന്നോട്ട് പോകും. പിന്നോട്ട് ഇല്ല.  അര ലക്ഷം പേർ പങ്കെടുക്കുന്ന റാലിയാണ്. അതിന് ബീച്ച് തന്നെ വേദി വേണം. ഒരു ദിവസത്തെ ഇടവേളയുണ്ട് എന്നിട്ടും കലക്ടർ നവകേരള സദസിന്‍റെ  പേരിൽ അനുമതി നിഷേധിച്ചു.കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ പലസ്തീൻ വിഷയത്തിൽ സിപിഎമ്മിന് ആത്മാർത്ഥതയില്ലെന്ന് വ്യക്തമായി. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണം.തൊട്ടടുത്ത് സ്റ്റേജ് കെട്ടാനുള്ള അനുവാദം പോലും നൽകിയില്ല.കോഴിക്കോട് കടപ്പുറത്ത് തന്നെ വേദിയിൽ പരിപാടി നടത്തും.കലക്ടർ പോസിറ്റീവ് ആയാണ് ഇന്ന് വരെ പ്രതികരിച്ചത് പക്ഷെ പെട്ടെന്ന്…

Read More

കോൺഗ്രസിന് തിരിച്ചടി; തെലങ്കാനയിൽ പാർട്ടി വക്താവ് ബി.ആർ.എസിൽ ചേർന്നു

തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് പൽവായ് ശ്രാവന്തി പാർട്ടി വിട്ട് ബി.ആർ.എസിൽ ചേർന്നു. പാർട്ടി തനിക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നതാണ് പാർട്ടി വിടാനുള്ള കാരണമായി ശ്രാവന്തി ചൂണ്ടിക്കാട്ടുന്നത്. പാർട്ടി ദല്ലാൾമാരുടെ കൈവശമാണെന്ന് സോണിയാ ഗാന്ധിക്കയച്ച കത്തിൽ ശ്രാവന്തി ആരോപിച്ചു. ഈ തിരഞ്ഞെടുപ്പ് എല്ലാവർക്കും നിർണായകമാണ്. സ്ത്രീകൾക്ക് ശക്തമായ പ്രാതിനിധ്യം നൽകുകയെന്നത് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും പ്രധാനമാണ്. അത് ആരുടെയെങ്കിലും മകൾക്കോ ഭാര്യയ്ക്കോ നൽകണ്ടേതല്ല, മറിച്ച് സ്വന്തം കാലിൽ നിൽക്കാൻ…

Read More

‘കണ്ടാല്‍പോലും ലോഹ്യമില്ല; അതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ’: സുധാകരന്‍

താഴെത്തട്ടില്‍ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലല്ലെന്നും കോണ്‍ഗ്രസില്‍ കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താഴെത്തട്ടില്‍ നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധമില്ലെന്നും എല്ലാം ഒരു അഭിനയവും തട്ടിപ്പുമാണെന്നും സുധാകരന്‍ പറഞ്ഞു. എറണാകളും ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് സുധാകരന്റെ വിമര്‍ശനം. ‘വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ദിവസങ്ങള്‍ ഇനി പരിമിതമാണ്. എല്ലാം അവസാനം മതിയെന്ന് കരുതുന്ന സ്വഭാവമാണ് നമ്മുടേത്. തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ ഉദ്യോഗസ്ഥന്‍മാര്‍ക്കാണെന്ന് നിങ്ങളെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ അവസാനം തിക്കിതിരക്കി…

Read More

കോണ്‍ഗ്രസിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യറാലി 23ന്

പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വൻ റാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഈ മാസം 23-ന് വൈകുന്നേരം 4.30-നാണ് റാലി. എല്ലാ മതേതര – ജനാധിപത്യ വിശ്വാസികളേയും റാലിയില്‍ അണിനിരത്തുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എം.പി. എം.കെ. രാഘവൻ ചെയര്‍മാനും ഡി.സി.സി. പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെ.പി.സി.സി. രൂപം നല്‍കിയിട്ടുണ്ട്. ‘നിരപരാധികളായ പാലസ്തീൻകാരെയാണ് അവരുടെ മണ്ണില്‍ ഇസ്രയേല്‍…

Read More