
സമവായ നീക്കം ഫലം കണ്ടില്ല ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം നിരസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം വീണ്ടും നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്‌ക്കെത്താൻ കഴിയില്ലെന്നാണ് ഖാർഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനാണ് ചെയർമാൻ. പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ ബില്ലുകൾ പാസാക്കിയത് ഏറെ വേദനിപ്പിച്ചെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്പീക്കർ സഭയുടെ സംരക്ഷകനാണ്. സഭയുടെ അന്തസ്സ് നിലനിർത്തുന്നതിനും പാർലമെന്ററി പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലും സ്പീക്കർ മുൻഗണന കൊടുക്കണമെന്ന് ഖാർഗെ കത്തിൽ പറഞ്ഞു. സഭ തടസ്സപ്പെടുത്തിയത് ആസൂത്രിതവും…