സുധീരന്റെ പ്രസ്താവനയ്ക്ക് വിലകൽപ്പിക്കുന്നില്ല, കെ സുധാകരൻ; പറഞ്ഞത് തിരുത്തേണ്ടി വരുമെന്ന് വി എം സുധീരൻ

കെ സുധാകരനും വി എം സുധീരനും നേര്‍ക്ക് നേര്‍. സുധീരന്‍റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സുധീരന്‍റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു. സുധീരന്‍റെ പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കൽപ്പിക്കുന്നില്ല. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരമെന്നും കെ സുധാകരൻ പറഞ്ഞു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരൻ പ്രതികരിച്ചത്. സുധാകരന്‍റെ പ്രതികരണത്തിന് മറുപടിയുമായി വി എം സുധീരനും രംഗത്തെത്തി സുധാകരന്‍റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് വിഎം സുധീരന്‍ പറഞ്ഞു. വസ്തുത…

Read More

‘കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം, മതനിരപേക്ഷത വാക്കുകളിൽ മാത്രം’; രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

രാമ​ക്ഷേത്ര ഉ​ദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺ​ഗ്രസിനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി​ഗോവിന്ദൻ. കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനമാണെന്ന് എംവി ​ഗോവിന്ദൻ വിമർശിച്ചു. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ടയാണെന്നും കൂട്ടിച്ചേർത്തു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണി പൂർത്തിയാവുന്നതിന് മുന്നേ ഉദ്ഘാടനം നടത്തുന്നു.ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണമാണെന്നും ​ഗോവിന്ദൻ വിമർശിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി ക്ഷണം കിട്ടിയ ഉടൻ അത് നിരസിച്ചു. മതനിരപേക്ഷത പറയുന്ന കോൺഗ്രസിന് എന്ത്…

Read More

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; പങ്കെടുക്കണമോ വേണ്ടയോ എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിം ലീഗ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അവർ അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീ​ഗ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളും. യോ​ഗത്തിൽ ദേശീയ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർ ഓൺലൈനായി പങ്കെടുത്തു. രാമക്ഷേത്ര ഉദ്ഘാടനം യോ​ഗത്തിൽ ചർച്ച ചെയ്തു.വിശ്വാസത്തിനോ ആരാധനയ്ക്കോ പാർട്ടി എതിരല്ല, ആരാധന തുടങ്ങുന്നതല്ല പ്രശ്നം. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ…

Read More

‘അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാട്’;കെ മുരളീധരൻ 

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് എംപി കെ മുരളീധരൻ. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കും. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി.  കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്.  ഒരിക്കലും കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ  കോൺഗ്രസ് നിലപാട്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് കേന്ദ്ര ഘടകം…

Read More

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ, പിൻമാറാൻ സമ്മർദ്ദം ശക്തം

അയോധ്യ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിൽ. പ്രതിഷ്ഠാ ദിനത്തിൽ അയോധ്യ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം കക്ഷികളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ, ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദ്ദത്തിലായി. സിപിഐഎമ്മിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചെന്നും സോണിയ ഗാന്ധിയോ അവര്‍ നിര്‍ദ്ദേശിക്കുന്ന നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് നേതൃത്വത്തെ മറികടന്ന്…

Read More

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ഇന്ത്യാ മുന്നണിയിൽ ഭിന്നാഭിപ്രായം, നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ്

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി ഇതര പാർട്ടികൾ. ചടങ്ങിൽ കോൺ​ഗ്രസ് പ്രതിനിധികൾ പങ്കെടുക്കരുതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും ആവശ്യപ്പെടുന്നത്. കോൺ​ഗ്രസിന്റെ ഈ നിലപാടിനോട് ചില സംസ്ഥാന ഘടകങ്ങൾക്കും കടുത്ത വിയോജിപ്പുണ്ടെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസും, ആർജെഡിയും, ജെഡിയുവും ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് സോണിയാ​ഗാന്ധിക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. സോണിയ അല്ലെങ്കിൽ കോൺ​ഗ്രസ് പ്രതിനിധികൾ ആരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. അതിനിടെ, കോണ്‍ഗ്രസ് നിലപാടിൽ…

Read More

‘തകർക്കപ്പെട്ട മതേതര മനസുകൾക്ക് മുകളിലാണ് രാമക്ഷേത്രം പണിയുന്നത്’;കോൺഗ്രസ് ജാഗ്രത കാട്ടണമെന്ന് സമസ്ത

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാടിനെതിരെ സമസ്ത. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത പറഞ്ഞു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണ്.  ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തും. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്നും സമസ്ത മുഖപത്രത്തിൽ പറയുന്നു. രാജ്യത്തെ മത വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാൻ…

Read More

കോൺഗ്രസിൻ്റെ ഫാസിസ്റ്റ് വിമോചന സദസ് ഇന്ന്

സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കെ പി സി സി. 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്നും കെ പി സി സി അറിയിച്ചു. നവ കേരള…

Read More

നവകേരള സദസിനെതിരായ പ്രതിഷേധം; പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് കോൺഗ്രസ്

നവകേരള സദസിനെതിരായ പ്രതിഷേധങ്ങൾക്കിടയിലെ പൊലീസ് നടപടികൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കെ പി സി സി തീരുമാനം. ഇതിന്‍റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് പ്രഖ്യാപനം.നാളെ സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ…

Read More

പാലക്കാട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; പ്രതികൾ അറസ്റ്റിൽ

പാലക്കാട് കണ്ണനൂരിൽ കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മാത്തൂർ സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായത്. ദിനേശ്, ​ഗണേശൻ, സിദിൽ, സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിനിടയിൽ ​ഗണേശൻ, ദിനേശൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതികൾ പറയുന്നത്. ഇക്കാര്യം പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയായ ​ഗണേശന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന 13 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ 10.30…

Read More