‘ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല’; ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ

കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് ഒ രാജഗോപാൽ പറ‍ഞ്ഞു. പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു അവാർഡ്ദാന ചടങ്ങിലായിരുന്ന ഒ രാജ​ഗോപാലിന്റെ പ്രതികരണം.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലേക്ക് കടക്കാൻ കോൺഗ്രസ്; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജില്ലകളിൽ പര്യടനം നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും. കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന് നടന്നു. ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃയോഗത്തോടെ പര്യടനം പൂര്‍ത്തിയാകും. മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും. വിചാരണ സദസിന്റെ വിലയിരുത്തല്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലുണ്ടാകും. പ്രചരണ പരിപാടികൾക്കൊപ്പം ‘സമരാഗ്‌നി ‘ ജനകീയ പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടി വേണ്ടിയാണ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിഹാറിലെ സീറ്റ് വിഭജനം; ധാരണയിൽ എത്താതെ കോൺഗ്രസും ആർജെഡിയും

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിഹാര്‍ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ധാരണയായില്ല. അഞ്ച് സീറ്റ് വരെ നല്‍കാമെന്ന ആര്‍ജെഡിയുടെ നിലപാട് കോൺഗ്രസ് സംസ്ഥാന ഘടകം തള്ളി. കനയ്യ കുമാറിന് ബെഗസരായ് മണ്ഡലം വേണമെന്ന കോൺഗ്രസ് നിലപാട് ആര്‍ജെഡി അംഗീകരിച്ചിട്ടില്ല. ദേശീയ സഖ്യസമിതി ചെയർമാന്‍ മുകുള്‍ വാസ്നിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 16 സീറ്റില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. കോണ്‍ഗ്രസിന് നാല് സീറ്റ് നല്‍കാമെന്ന ഓഫര്‍ അഞ്ചായി കൂട്ടിയെങ്കിലും ബിഹാര്‍ പിസിസി അടുത്തില്ല. 8 സീറ്റെങ്കിലും നല്‍കണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ…

Read More

‘മമത ബാനർജി ‘ഇന്ത്യ’ സഖ്യം ആഗ്രഹിക്കുന്നില്ല’; അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മമത പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണെന്നാണ് വിമർശനം. സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതിനിടെയാണ് മമത-ചൗധരി പോര് മുറുകുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ രണ്ട് സീറ്റ് നൽകിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ മമത ബാനർജി ആഗ്രഹിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും ചൗധരി പറഞ്ഞു. ‘ഞങ്ങൾ ആരോടും…

Read More

തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്.  പ്രതിഷേധക്കാരെത്തിയപ്പോൾ ഫ്ലക്സുകളും മറ്റും അഴിക്കാൻ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി. എന്നാൽ മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍‍യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന്…

Read More

വൈ.എസ് ശർമിള കോൺഗ്രസിൽ ചേര്‍ന്നു; സ്വീകരിച്ച് ഖാര്‍ഖെയും രാഹുലും

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിൽ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് ശര്‍മ്മിളയെ സ്വീകരിച്ചത്. തന്‍റെ പാര്‍ട്ടിയായ വൈ.എസ്.ആർ.ടി.പി കോൺഗ്രസിൽ പൂര്‍ണമായും ലയിച്ചതായി ശര്‍മ്മിള പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് തന്‍റെ പിതാവായ വൈ‌.എസ്. രാജശേഖര റെഡ്ഡിയുടെ വലിയൊരു സ്വപ്നമായിരുന്നു. അത് സംഭവിക്കുക തന്നെ ചെയ്യും. അതിന് വേണ്ടി താനും തന്‍റെ പാര്‍ട്ടിയും പരിശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് ശർമിള…

Read More

വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്

വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്കെന്ന റിപ്പോർട്ടുകൾ പുറത്ത്. ഈയാഴ്ചതന്നെ അവര്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുമെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലങ്കാനയില്‍ ബി ‌ആര്‍ എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഇക്കൊല്ലമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍. വൈ.എസ്.ആര്‍….

Read More

‘കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി മാറി’; രൂക്ഷ വിമർശനവുമായി സിപിഐഎം

കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി മാറിയെന്ന് സിപിഐഎം. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത് ഇതിന്റെ ഭാഗമായാണെന്നും മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണ് രാമക്ഷേത്ര ഉദ്ഘാടനമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. “ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വീകരിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. ഇതിന്റെ ഭാഗമായാണ് രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെടുത്തി സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത്. മുസ്‌ലിം ആരാധനാലയം തകർത്തത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും. ഇത് തിരിച്ചറിയാനാവാത്ത കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി മാറി”….

Read More

‘അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണം’; വി എം സുധീരന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടമാക്കി പ്രതിപക്ഷ വി.ഡി സതീശൻ

കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുള്ള വി.എം സുധീരന്റെ പരസ്യ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അതൃപ്തി പ്രകടിപ്പിച്ചു. നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് വി.ഡി സതീശൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശം തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും സുധീരന്റെ പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് സതീശൻ പ്രതികരിച്ചു. “പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും പരാമർശവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പാർക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളൊക്കെ പാർട്ടിക്കുള്ളിൽ തന്നെ പറയണം. അത് പരസ്യമാക്കിയാൽ പ്രവർത്തകർക്ക് അത് വേദനയുണ്ടാക്കും”. വി.ഡി…

Read More

കോൺഗ്രസ് നേതാവ് വിഎം സുധീരൻ പറഞ്ഞ രണ്ട് കാര്യങ്ങൾ അതീവ ഗൗരവമുള്ളത് ; മന്ത്രി എം.ബി രാജേഷ്

കോണ്‍ഗ്രസിനെക്കുറിച്ച് വിഎം സുധീരന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എംബി രാജേഷ്.വി.എം സുധീരന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും അവയെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണമെന്നും മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയത് എന്നതാണ് ഒന്നാമത്തെ കാര്യമെന്ന് രാജേഷ് പറഞ്ഞു. നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബിജെപിയും ഇപ്പോള്‍ പിന്തുടരുന്നത്. ആ അര്‍ത്ഥത്തില്‍ ബിജെപിക്ക് വഴിയൊരുക്കിക്കൊടുത്തത് കോണ്‍ഗ്രസിന്റെ…

Read More