കോൺഗ്രസിൽ നിന്ന് മിലിന്ദ് ദേവ്‌റ രാജിവച്ചു; ശിവസേന ഷിൻഡെ പക്ഷത്തിൽ ചേർന്നേക്കുമെന്ന് സൂചന

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ പാർട്ടിയിൽനിന്നു രാജിവച്ചു. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെയാണ് രാജിപ്രഖ്യാപനം. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു മിലിന്ദ്. മുൻ കേന്ദ്രമന്ത്രി, അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ്. അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസും ദേവ്‌റ കുടുംബവും കൈവശം വയ്ക്കുന്ന സൗത്ത് മുംബൈ ലോക്‌സഭാ സീറ്റ് ഇത്തവണ…

Read More

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പിള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചു.  യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ…

Read More

കേരളത്തെ കണ്ട് മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം: രാഹുൽ ഗാന്ധി

കേരളത്തിലെ യൂത്ത് കോൺഗ്രസിനെ അഭിനന്ദിച്ച് രാഹുൽഗാന്ധി എംപി. എൽഡിഎഫ് സർക്കാരിൻറെ ഭരണപരാജയങ്ങൾ കേരള യൂത്ത് കോൺഗ്രസ് ശക്തമായി ഉയർത്തിക്കാട്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.  യൂത്ത് കോൺഗ്രസിന്‍റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന പരിപാടിയിലാണ് രാഹുൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ചത്. കേരള യൂത്ത് കോൺഗ്രസ്  അധ്യക്ഷൻ അടക്കമുള്ളവരെ സംസ്ഥാന സർക്കാർ നേരിട്ടതെങ്ങനെയെന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കേരള യൂത്ത് കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും രാഹുൽ ഗാന്ധി യോഗത്തിൽ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…

Read More

‘നീതിക്കായി എല്ലായിടത്തും എത്തും’: ഭാരത് ജോഡോ ന്യായ യാത്രയുടെ ഗാനം പുറത്തുവിട്ടു

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തുവിട്ട് കോൺഗ്രസ്. ആളുകൾക്ക് അർഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും തങ്ങൾ മുട്ടുമെന്നാണ് ഗാനത്തിലൂടെ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. ഹിന്ദിയിൽ രചിച്ച ഗാനം, രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചത്. കഴിഞ്ഞ ഭാരത് ജോഡോ യാത്രക്കിടെ പലയിടങ്ങളിൽ വെച്ച് രാഹുൽ ഗാന്ധി ആളുകളെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഗാനത്തിനൊപ്പം ചേർത്തിരിക്കുന്നത്. നീതിക്കായി പോരാടണമെന്ന് ഊന്നിപറയുന്ന ഗാനത്തിൽ, കഷ്ടപ്പെടരുതെന്നും പേടിക്കരുതെന്നും ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. ‘ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളിലും ഞങ്ങൾ…

Read More

അസമിലും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ തടയാൻ ശ്രമമെന്ന് കോൺഗ്രസ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലും തടയാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. ജോര്‍ഹാട്ടില്‍ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ അറിയിച്ചു. അതേസമയം യാത്രയുടെ അനുമതി സംബന്ധിച്ച് അസം സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. നിയന്ത്രണങ്ങളോടെ യാത്ര മണിപ്പൂരില്‍ നിന്ന് തന്നെ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഇംഫാലിലെ വേദിമാറ്റ സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍…

Read More

‘അന്നപൂരണി’ സിനിമ വിവാദം; പ്രതികരണവുമായി കോൺഗ്രസ് എം പി കാർത്തി ചിദംബരം, ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കി

നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച അന്നപൂരണി സിനിമയെ സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് എംപി കാർത്തി ചിദംബരം. രാമൻ മാംസാഹാരവും കഴിച്ചിരുന്നതായി പറഞ്ഞ കാർത്തി ചിദംബരം രാമായണത്തിലെ ഭാ​ഗങ്ങൾ പങ്കുവെച്ചാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ അസ്വസ്ഥരാക്കുന്നവർക്ക് സമർപ്പിക്കുന്നു എന്നും കാർത്തി ചിദംബരം കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. അതേ സമയം, മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും കേസെടുത്തു. നെറ്റ്ഫ്ലിക്സിലെ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു…

Read More

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്; കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് എം വി ഗോവിന്ദൻ

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രം​ഗത്ത്. കൂടാതെ കോൺഗ്രസിൻ്റെ നിലപാടുമാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി എൻ എസ് എസ് നിലപാട് തള്ളുകയും ചെയ്തു. എല്ലാവരോടുള്ള പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും നിലപാട് ഒരുപോലെയാണെന്നും രാഹുൽ മാങ്കൂട്ടത്തലിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് കൊണ്ട്…

Read More

“രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വര നിന്ദ” ; കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി എൻ എസ് എസ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയം പറഞ്ഞു ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയെന്ന് എൻ.എസ്.എസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതിന് പിന്നാലെയാണ് എൻ.എസ്.എസ് വാർത്താകു​റിപ്പിറക്കിയത്. കോൺഗ്രസിന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഏതെങ്കിലും സംഘടന​കളോ രാഷ്ട്രീയപ്പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പ്പാർട്ടിക്കുവേണ്ടിയോ അല്ല എൻ.എസ്.എസ്. ഈ നിലപാട് സ്വീകരിക്കുന്നത്. രാമക്ഷേത്രത്തിൻ്റെ നിർമ്മാണഘട്ടം മുതൽ…

Read More

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് കോൺഗ്രസ് ഇല്ല; ആർഎസ്എസ് ബിജെപി പരിപാടിയെന്ന് കോൺഗ്രസ്

ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുക്കില്ലെന്നാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺ​ഗ്രസ് അറിയിച്ചു. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ആദ്യഘട്ടത്തിൽപോവുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ത്യ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം കോൺ​ഗ്രസ് വ്യക്തമാക്കുന്നത്. അയോധ്യ…

Read More

കോൺഗ്രസും ശിവസേനയും 20 വീതം സീറ്റുകളിൽ; മഹാരാഷ്ട്രയിൽ ഇന്ത്യാ മുന്നണി സീറ്റ് വിഭജനത്തിൽ ധാരണ

മഹാരാഷ്ട്രയിൽ ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനത്തിൽ ധാരണയായതായി റിപ്പോർട്ടുകൾ. കോൺഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും 20 വീതം സീറ്റുകളിൽ മത്സരിക്കും. എട്ട് സീറ്റുകൾ എൻ.സി.പിക്ക് നൽകും. 23 സീറ്റുകളായിരുന്നു ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടത്. എന്നാൽ 20 സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോകാൻ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. എൻ.സി.പിക്ക് പത്തിൽ താഴെ സീറ്റുകൾ മാത്രമേ നൽകാനാവൂ എന്ന് കോൺഗ്രസും ശിവസേനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് കരുതിയിരുന്ന മഹാരാഷ്ട്രയിൽ…

Read More