കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നു; പ്രണബ് മുഖർജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകൻ

പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു. കോൺഗ്രസ് അനുശോചന  യോഗം ചേരാതിരുന്നതിനെ മകൾ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു.

Read More

പെരിയ കേസ്; 10 പ്രതികളെ വെറുതെ വിട്ടതിന് കാരണം സിപിഎം – കോൺഗ്രസ് ഒത്തുതീർപ്പ്: കെ സുരേന്ദ്രൻ

ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന് ശേഷം സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ സി.പി.എമ്മും കോൺഗ്രസുമായി ഒത്തുതീർപ്പുണ്ടായതിനാലാണ് 10 പ്രതികളെ വെറുതെവിട്ടത്. കേരളാ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിൽ എല്ലാ പ്രതികളെയും വെറുതെവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ കേക്ക് വിവാദത്തിൽ വിഎസ് സുനിൽകുമാറിൻ്റേത് അനാവശ്യ പ്രതികരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശ്ശൂർ മേയറെ മാത്രമല്ല തങ്ങൾ കണ്ടതെന്നും തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് ബിജെപിക്കാരുടെ മാത്രം വോട്ട് കൊണ്ടല്ല….

Read More

ഡോ.മൻമോഹൻ സിംഗിൻ്റെ സംസ്കാരം നാളെ നിഗംബോധ് ഘട്ടിൽ ; സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ്

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ്. ആവശ്യമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇതേ ആവശ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചിരുന്നു. കോൺഗ്രസിന്റെ ആവശ്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നാളെ രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ നടക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകളെന്നും കേന്ദ്രം വ്യക്തമാക്കി.

Read More

ദേശീയ നേതൃത്വത്തിലും അഴിച്ചുപണി പരിഗണനയിൽ; കേരളം പിടിക്കാൻ ‘കർണാടക മോഡൽ’ നീക്കവുമായി കോൺഗ്രസ്

കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ കാര്യമായ അഴിച്ചുപണിക്ക് കോൺഗ്രസ്. ബെലഗാമിൽ നടക്കുന്ന കോൺഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയിൽ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി പദത്തിലേക്ക് കൂടുതൽ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തിൽ തിരികെ ഭരണത്തിലെത്താൻ കർണാടക മോഡൽ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കൂടുതൽ മുതിർന്ന നേതാക്കൾ സംഘടനാ നേതൃപദവിയിലേക്ക് വരണമെന്ന് വിശാല പ്രവർത്തകസമിതി യോഗത്തിൽ പൊതുവികാരം ഉയർന്നു. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. ഹിന്ദി ഹൃദയഭൂമിയിൽ…

Read More

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ്റെ നിയമനം ; തീരുമാനം ഏകപക്ഷീയമെന്ന് കോൺഗ്രസ്

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ജസ്റ്റിസ് വി രാമസുബ്രമണ്യനെ നിയമിച്ചതിനെതിരെ കോൺഗ്രസ്. ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ തീരുമാനം എടുത്തതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ നല്കിയ വിയോജന കുറിപ്പ് പുറത്തു വിട്ടു. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് റോഹിൻടൺ നരിമാൻ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നല്കിയിരുന്നത്. അംഗങ്ങളുടെ പട്ടികയിൽ ജസ്റ്റിസ് എ എ ഖുറേഷിയുടെ പേരും നല്കിയിരുന്നു. സാമുദായിക സന്തുലനം കൂടി ഉറപ്പാക്കി വേണം ഇത്തരം സമിതികളിലേക്ക് അംഗങ്ങളെ നിയമിക്കേണ്ടത് എന്ന്…

Read More

കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല ; ഭരണം ഇല്ലാതെ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും എംഎ ബേബി

കേരളത്തിൽ എൽ.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ലെന്ന് എം.എ ബേബി. ഭരണം ഇല്ലാതെ അവർക്ക് പിടിച്ചു നിൽക്കാനാകില്ല. അതാണ് സർക്കാരിന് എതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ഇത് നേരിടേണ്ടത് കേരളത്തിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണമെന്ന് എം.എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു. ആസൂത്രിതമായ ആക്രമണ പരമ്പരയാണ് നടക്കുന്നത്. കേരളത്തെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്തിയത് പിണറായി സർക്കാരാണ്. കോൺഗ്രസ്…

Read More

മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യൻ രമേശ് ചെന്നിത്തല: തമ്മിൽ ഭേദം തൊമ്മനെന്ന് വെള്ളാപ്പള്ളി നടേശൻ

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘രമേശ് ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. തമ്മില്‍ ഭേദം തൊമ്മന്‍. എസ്എന്‍ഡിപിയും രമേശും തമ്മില്‍ കടലും കടലാടിയും പോലുള്ള ബന്ധമാണുള്ളത്. എന്‍എസ്‌എസുമായി സഹകരിച്ചിട്ട് രമേശ് ചെന്നിത്തലക്ക് പ്രത്യേകിച്ച് ഗുണമില്ല. താക്കോല്‍ സ്ഥാനത്ത് ആരു വന്നിട്ടും കാര്യമില്ല….

Read More

ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവും ; നേരിട്ടത് ദീർഘകാലമായുള്ള അവഗണന , കോൺഗ്രസിൽ ചേർന്ന് കെ.പി മധു

ബി ജെ പി വയനാട് മുൻ ജില്ലാ പ്രസിഡൻ്റ് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു. ദീര്‍ഘ കാലമായി ബി ജ പിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കൽപ്പറ്റയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ടി സിദ്ദീഖ് എം എൽ എ, ഐ സി ബാലകൃഷ്ണ എം.എൽ എ, മുൻമന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഡിസിസി…

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി , കോൺഗ്രസുമായി സഖ്യമില്ലെന്നും വിശദീകരണം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. കോൺഗ്രസുമായി യാതൊരു സഖ്യത്തിന് സാധ്യതയില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചർച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കെജ്‌രിവാളിന്റെ വിശദീകരണം. ‘ഈ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി സ്വന്തം ശക്തിയിൽ മത്സരിക്കും. കോൺഗ്രസുമായി യാതൊരു സഖ്യത്തിനും സാധ്യതയില്ല’ സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കെജ്‌രിവാൾ വ്യക്തമാക്കി. ഈ മാസം ആദ്യവും ഡൽഹി…

Read More

ചാണ്ടി ഉമ്മൻ്റെ പരാതി ​ഗൗരവത്തിലെടുക്കാതെ കോൺഗ്രസ് നേതൃത്വം ; പാലക്കാട് തെരഞ്ഞെടുപ്പിൻ്റെ ചുമതല നൽകിയിരുന്നത് അഞ്ച് എംഎൽഎമാർക്കെന്നും വിശദീകരണം

പാലക്കാട് ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ്റെ പരാതി ​ഗൗരവത്തിലെടുക്കാതെ നേതൃത്വം. പൂർണ ചുമതല നൽകിയത് അഞ്ച് എംഎൽഎമാർക്കാണെന്ന് നേതൃത്വം വ്യക്തമാക്കി. മുഴുവൻ സമയവും മണ്ഡലത്തിൽ നിന്ന് പ്രവർത്തിച്ചവർക്കാണ് ചുമതല നൽകിയതന്ന് നേതൃത്വം കൂട്ടിച്ചേർത്തു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ ചാണ്ടി ഉമ്മൻ അതൃപ്തി പരസ്യമാക്കിയിരുന്നു. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയതാണ് ഒന്നും പറയാതിരുന്നതെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.

Read More