‘പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിൽ എത്താൻ കഴിയില്ല’ ; രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോലിന്റെ പിന്നാലെ നടന്നതിൽ അഭിമാനമെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തെ രൂക്ഷഭാഷയിൽ പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കാൻ ജനം ആശീർവദിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷത്തെ പലർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോൺ​ഗ്രസ് നഷ്ടമാക്കിയെന്നും മോദി വിമർശിച്ചു. ന്യൂനപക്ഷങ്ങൾ എവിടെയെന്ന് ചോദ്യത്തോട് പ്രധാനമന്ത്രി ക്ഷോഭത്തോടെയാണ് മറുപടി പറഞ്ഞത്. സ്ത്രീകളിലും യുവാക്കളിലും കർഷകരിലും ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു. കോൺ​ഗ്രസിലെ കുടുംബ ഭരണം കാരണം…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന കോൺഗ്രസ്; സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കാൻ ഇറങ്ങുന്നതാണ് നല്ലതെന്ന് നിർദേശം

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാകാൻ സംസ്ഥാന കോൺഗ്രസിന്‍റെ തീരുമാനം. തൃശൂരിൽ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിലടക്കം പൊതു അഭിപ്രായമുയർന്നതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെക്കിറങ്ങാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഇക്കുറി മത്സരിക്കാനില്ലെന്ന ചില എം പിമാരുടെ അഭിപ്രായമടക്കം തെരഞ്ഞെടുപ്പ് സമിതി യോഗം തള്ളിക്കളഞ്ഞു. സിറ്റിങ് എം പിമാർ മത്സരത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം. സിറ്റിങ് എംപിമാർ മത്സരത്തിന് ഇറങ്ങേണ്ടിവരുമെന്ന് കെ പി സി സി അധ്യക്ഷൻ കെ…

Read More

കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിന് പിന്നാലെ കർണാടകയും

കേന്ദ്ര അവഗണനയ്ക്കെതിരെ ദില്ലിയിൽ സമരവുമായി കർണാടക സർക്കാരും രം​ഗത്ത്. ബുധനാഴ്ച ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന വിവരങ്ങളാണ് പുിറത്തു വരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളും ദില്ലിയിലെ സമരത്തിൻ്റെ ഭാഗമാകുമെന്നാമണ് അറിയാൻ സാധിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത അവഗണന നേരിടുന്നെന്ന് ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്.

Read More

കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയം, എന്നിട്ടും അഹങ്കാരം; മമത

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന കാര്യം സംശയമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമതയുടെ പരിഹാസം. ബംഗാളിലെ മുർഷിദാബാദിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘300 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചാൽ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവർക്ക് രണ്ടുസീറ്റ് ഞാൻ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോൾ അവർക്ക് കൂടുതൽ വേണം. അങ്ങനെയാണെങ്കിൽ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാൻ ഞാൻ…

Read More

ഓപ്പറേഷൻ താമരയില്ല, വാർത്തകൾ തളളി ബിഹാർ കോൺഗ്രസ് നേതൃത്വം; പാർട്ടി ഒറ്റക്കെട്ട്, എംഎൽഎമാരുമായുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചു

‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ചേർന്നതായി ബിഹാർ കോൺഗ്രസ് അറിയിച്ചു. യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പാർട്ടി ഒറ്റക്കെട്ടാണെന്നും ഇനിയും അങ്ങനെത്തന്നെ തുടരുമെന്നും പാർട്ടി എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പൂർണിയയിൽ വൈകീട്ടായിരുന്നു യോഗം. ചത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അജയ് കപൂർ, ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ്, നിയമസഭാ കക്ഷി നേതാവ് ഡോ. ഷക്കീൽ അഹമ്മദ്…

Read More

നിതീഷ് കുമാർ ഓന്തിനെ പോലും തോൽപിക്കുമെന്ന് ജയ്റാം രമേശ്

രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാർ നിരന്തരം നിറംമാറുന്ന വ്യക്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണ് നിതീഷ്. ഓന്തിനെ പോലും തോൽപിക്കുന്ന നിറംമാറ്റമാണിതെന്നും ജയ്റാം രമേഷ് പരിഹസിച്ചു. കൊടും ചതിയനായ അദ്ദേഹത്തെ ബിഹാറിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളിയവരാണ് അവർ. ഭാരത് ജോഡോ യാത്രയെയും യാത്ര മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയും ഭയക്കുന്നവരാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും എന്ന് വ്യക്തമായിരിക്കുന്നു. അതിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമാണിതെന്നും…

Read More

ലോക്സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ 10 ദിവസത്തിനകം തീരുമാനം; പ്രഖ്യാപനവുമായി കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കേരളത്തിലെത്തി. താൻ പൂർണ ആരോഗ്യവാനാണെന്നും അസുഖം ഇല്ലെന്ന് കണ്ടെത്തിയെന്നും കെ സുധാകരൻ പറഞ്ഞു. ലോക്‌സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമാകുമെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനം ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തല്ലെന്നും ഇരട്ട പദവി എന്ന കാരണം കൊണ്ടാണെന്നും കെ സുധാകരൻ വിശദീകരിച്ചു. കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കുമെന്ന് 10 ദിവസത്തിനകം തീരുമാനിക്കുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി സിറ്റിംഗ് എം പിമാർ തന്നെ മണ്ഡലങ്ങളില്‍…

Read More

‘കോൺഗ്രസുമായി സഖ്യമില്ല’; പശ്ചിമബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി

ഇന്ത്യ സഖ്യത്തിന് തിരച്ചടിയായി മമത ബാനർജിയുടെ പ്രഖ്യാപനം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമത. തൃണമൂൽ മതേതര പാർട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും. തൃണമൂൽ കോൺഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത് രാഹുലിൻറെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല. തൃണമൂൽ കോൺഗ്രസ്…

Read More

നവകേരളയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നോട്ടീസ്: തിങ്കളാഴ്ച ഹാജരാകണം

നവകേരളയാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രനവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ ഒടുവിൽ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്യാൻ നടപടി.തിങ്കളാഴ്ച്ച ഹാജരാകൻ ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നൽകി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി നിർദേശ പ്രകാരം കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസ് അനങ്ങിയത്. ഗൺമാൻ അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി.സുരക്ഷാസേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക,അസഭ്യം പറയുക തുടങ്ങിയ…

Read More

വൈ എസ് ശർമിള ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ ; രാജ്യസഭയിലേക്കോ ലോക് സഭയിലേക്കോ മത്സരിച്ചേക്കും

വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ ആന്ധ്രാപ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് സംബന്ധിച്ച വാർത്താ കുറിപ്പ് ഇറക്കിയത്. സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനായ ജി രുദ്രരാജു അധ്യക്ഷ പദവി രാജിവച്ചു. ഇദ്ദേഹം കോൺഗ്രസ് പ്രവർത്തക സമിതിൽ പ്രത്യേക ക്ഷണിതാവാകും. രണ്ടാഴ്ച മുൻപാണ് വൈ എസ് ശർമിള സ്വന്തം പാ‍ർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്. വരാനിരിക്കുന്ന…

Read More