ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്

രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ്. ”മാധ്യമമായാലും സോഷ്യല്‍ മീഡിയ ആയാലും സത്യത്തിൻ്റെ എല്ലാ ശബ്ദവും അടിച്ചമർത്തുന്നു – ഇതാണോ ജനാധിപത്യത്തിൻ്റെ മാതാവ്? മോദിജി, നിങ്ങൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് പൊതുജനത്തിന് അറിയാം, പൊതുജനം ഉത്തരം നൽകും” കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കർഷക സമരത്തിൻ്റെ റിപ്പോർട്ടുകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന 170 സമൂഹ മാധ്യമ അക്കൗണ്ടുകൾ വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്…

Read More

സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും; ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല: അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്ക് കോൺഗ്രസുമായുള്ള സീറ്റു വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു സമാജ്‍വാദി പാർട്ടി നേതാവും യുപി മുൻ‌ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. വിവിധ സംസ്ഥാനങ്ങളിൽ സീറ്റു വിഭജന ചർ‌ച്ചകൾ തലവേദനയാകുമ്പോഴാണ് കോൺഗ്രസിനു പ്രതീക്ഷ നൽകി അഖിലേഷ് യാദവിന്റെ വാക്കുകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.  ‘‘സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും. ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല. എല്ലാം ഉടൻ പുറത്തുവരും, എല്ലാം വ്യക്തമാകും’’– അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു….

Read More

വിവാദയാത്രയായി കെ സുരേന്ദ്രന്റെ കേരള പദയാത്ര

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വിവാദ വരികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരകുന്നത്. പദയാത്ര അവലോകന യോഗത്തിൽ വിഡിയോ തയാറാക്കിയ ഐ ടി സെല്ലിനെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വിഡിയോയിലെ ഗാനത്തിലെ വരികളിലുള്ളത്. ഇതോടൊപ്പം തന്നെ പദയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ പരിപാടിയുടെ പട്ടികയിലാണ് മറ്റൊരു വിവാദ പരാമർശമുള്ളത്. ‘ഉച്ചഭക്ഷണം എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്ന പരാമർശമാണ്…

Read More

രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്ര; പരിഹാസവുമായി അസം മുഖ്യമന്ത്രി

ഭാരത് ജോഡോ ന്യായ് യാത്രയെന്ന പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്രയാണെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രം​ഗത്ത്. വിജയ് സങ്കൽപ്പ് യാത്രയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഹിമന്ത ബിശ്വ ശർമ്മ രാഹുൽ ഗാന്ധിയെ വിമർശിച്ചത്. ന്യായ് യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് തകരുകയാണ്. ഇപ്പോൾ യാത്ര യു‌ പിയിലാണ് ഉള്ളത്. അവിടെ അഖിലേഷ് യാദവും കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് രാഹുൽ…

Read More

ബംഗളൂരു എംഎൽസി തെരഞ്ഞെടുപ്പ് ; ബിജെപി-ജെഡിഎസ് സഖ്യത്തിന് തോൽവി, ജയം കോൺഗ്രസിന്

കർണാടകയിൽ ബിജെപി – ജെഡിഎസ് സഖ്യത്തിന് തിരിച്ചടി. ബെംഗളുരുവിൽ ഇന്ന് നടന്ന എംഎൽസി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം തോറ്റു. ബെംഗളുരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എംഎൽസി തെരഞ്ഞെടുപ്പിലാണ് ബിജെപി – ജെഡിഎസ് സ്ഥാനാർഥി എ പി രംഗനാഥ് തോറ്റത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ പി പുട്ടണ്ണ ആണ് 2000 വോട്ടിന് ജയിച്ചത്. എൻഡിഎ സഖ്യത്തിന് വേണ്ടി മത്സരിച്ച ജെഡിഎസിലെ എപി രംഗനാഥിനെ 1506 വോട്ടിന് ആണ് പുട്ടണ്ണ തോൽപ്പിച്ചത്. ബിജെപിയും ജെഡിഎസ്സും സഖ്യം പ്രഖ്യാപിച്ച ശേഷം കർണാടകയിൽ നടക്കുന്ന…

Read More

കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് കമൽനാഥ്; ഓൺലൈനായി യോഗത്തിൽ പങ്കെടുത്തത് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ

കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മധ്യപ്രദേശ് പി.സി.സി വിളിച്ച യോഗത്തിൽ പങ്കെടുത്ത് കമൽനാഥ് . ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ആണ് യോഗം വിളിച്ചത്. ഓൺലൈൻ വഴിയാണ് കമൽനാഥ് യോഗത്തിൽ പങ്കെടുത്തത്. മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ ജിത്തു പട്‍വാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് കമല്‍നാഥ് പങ്കെടുത്തത്. പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ രാഹുല്‍ഗാന്ധി കമല്‍നാഥുമായി സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം. അതേസമയം മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്….

Read More

രാഹുൽ ഗാന്ധി ഉൾപ്പടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പോലീസ് സമൻസയച്ചു

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പൊലീസ് സമൻസയച്ചു. ഫെബ്രുവരി 23ന് ഗുവാഹത്തിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സി.ഐ.ഡി) ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്. ജനുവരി 23ന് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോഴുള്ള സംഘർഷത്തിന്റെ പേരിലാണ് നടപടി. യാത്ര നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച അസം പൊലീസിനെതിരെ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഇന്ത്യൻ ശിക്ഷാ…

Read More

കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രസർക്കാർ

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആദായനികുതി വകുപ്പാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും കോൺഗ്രസ് പാർട്ടി വക്താവ് അജയ് മാക്കൻ അറിയിച്ചു. ജനാധിപത്യത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേതെന്നും അജയ് മാക്കൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചെന്നും ഇന്നലെ മാത്രമാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും നേതൃത്വം വ്യക്തമാക്കി. നടപടി ആദായ നികുതി വകുപ്പിന്റെ നിർദേശ പ്രകാരമാണെന്നും തങ്ങൾ കൊടുക്കുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. 210…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; കമൽനാഥിന് സീറ്റില്ല, ബിജെപിയിലേക്ക് എന്ന അഭ്യൂഹം ശക്തം

രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് കമൽനാഥ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കില്ല. കമൽനാഥിനും ഇദ്ദേഹം നിര്‍ദ്ദേശിച്ച സജ്ജൻ സിംഗ് വർമയ്ക്കും സീറ്റ് നൽകിയില്ല. അശോക് സിങിനാണ് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ സീറ്റ് നൽകിയത്. അജയ് മാക്കൻ കർണ്ണാടകയിൽ സീറ്റ് നൽകി. ഒപ്പം സയ്യിദ് നാസര്‍ ഹുസൈൻ, ജിസി ചന്ദ്രശേഖര്‍ എന്നിവര്‍ക്കും സീറ്റ് നൽകി. അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ രേണുക ചൗധരിയും അനിൽ കുമാര്‍ യാദവുമാണ് രാജ്യസഭയിലേക്ക് എത്തുക. മധ്യപ്രദേശ് മുന്‍…

Read More