സോഷ്യൽ മീഡിയയിൽ നിന്ന് ‘പദവി’ ഒഴിവാക്കി പദ്മജ, പുതിയ ഫേസ്ബുക്ക് കവർ ചിത്രവും

ബിജെപി പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ. ഫേസ്ബുക്ക് ബയോയിൽ പാർട്ടി പദവിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് മാറ്റി പൊളിറ്റീഷ്യൻ എന്ന് മാത്രമാക്കി തിരുത്തിയിട്ടുണ്ട്. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പത്മജ കോൺഗ്രസ് ബന്ധം എടുത്ത് കളഞ്ഞത്. പുതിയ കവർ ചിത്രവും പത്മജ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പത്മജയെ വിമർശിച്ച് നിരവധി പേരാണ് ചിത്രത്തിന്…

Read More

ആരെങ്കിലും ബിജെപിയിൽ പോകുന്നോ എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത് : എം വി ഗോവിന്ദന്‍

പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്ത് കോൺഗ്രസിന്റെ ഡസൻ കണക്കിന് നേതാക്കന്മാർ ഇപ്പോൾ ബിജെപിയിൽ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിമാർ, പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ, അഖിലേന്ത്യാ നേതാക്കന്മാർ ഉൾപ്പെടെ ബിജെപിയിൽ ചേരുകയാണ്. കേരളത്തിൽ രണ്ടക്ക നമ്പർ ഞങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പറയുന്നത്. ഈ ജയിച്ചു വരുന്നവരിൽ നല്ലൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കുമെന്ന നില വരുമെന്നതാകും അവർ പ്രതീക്ഷിക്കുന്നത്. ആരെങ്കിലും പോകുന്നോ ഇല്ലയോ എന്നുള്ളതല്ല,…

Read More

‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കും’; സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി കർണാടക സ്വദേശി: കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടാണ് ഭീഷണി സന്ദേശം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍…

Read More

നേരൃമംഗലം കാട്ടാന ആക്രമണം, വീട്ടമ്മയുടെ മൃതദേഹവുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം; സംഘര്‍ഷം

നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ മരിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്…

Read More

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്; കോളജുകളിലേക്ക് മക്കളെ വിടാൻ രക്ഷിതാക്കള്‍ ഭയപ്പെടുന്നു: സതീശന്‍

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പസുകളില്‍ ഇവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ വിടാൻ രക്ഷിതാക്കള്‍ ഭയപ്പെടുന്നെന്നും എല്ലാ ആക്രമണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായരീതിയിലാണ് പൂക്കോട് കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന് നേരെയുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയേന്തേ മഹാമൗനം തുടരുന്നത്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ ഡീനിനെ പ്രതിയാക്കണം. കൂടാതെ ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തണമെന്നും സതീശന്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ ക്രിമിനലുകളെ പൊലീസ്…

Read More

കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച

കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ദില്ലിയില്‍ നടന്നേക്കുമെന്നും റിപ്പോർട്ട്. സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ചര്‍ച്ചചെയ്യുന്നതിനുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദില്ലിയിലെത്തും. രാഹുല്‍ ഗാന്ധിയടക്കം 15 സിറ്റിംഗ് എംപിമാരുടെ പേരാണ് പട്ടികയിലുള്ളത്. ഇന്നലെ രാത്രി വൈകി തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ചേർന്ന ഈ യോഗത്തിൽ സ്ഥാനാർത്ഥി നിർണയമാണ് ചർച്ച ചെയ്തത്. അതേസമയം ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ അന്തിമ…

Read More

ടി.പി വധക്കേസ് പ്രതിയുടെ വിവാഹത്തിൽ ഷംസീർ പങ്കെടുത്തതിൽ തെറ്റില്ല; ഇ.പി ജയരാജൻ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഷംസീർ വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ജയരാജൻ, അദ്ദേഹത്തിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. 2017-ൽ ടി.പി കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങിൽ അന്ന് എംഎൽഎ ആയിരുന്ന ഷംസീർ എത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജൻ. ഒരാൾ കുറ്റം ആരോപിച്ച് ജയിലിൽ ഉള്ളതുകൊണ്ട് ആയാളുടെ കുടുംബത്തെ സമൂഹികമായി ബഹിഷ്‌കരിക്കുകയാണോ ചെയ്യേണ്ടത്. നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരുടെ…

Read More

കോണ്‍ഗ്രസിന്റെ സമരാഗ്നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം

കോണ്‍ഗ്രസിന്റെ സമരാഗ്നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറില്‍ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും. ഫെബ്രുവരി ഒൻപതിന് കാസർകോട് നിന്നാണ് കോണ്‍ഗ്രസിന്റെ സമരാഗ്നിക്ക് തുടക്കം കുറിച്ചത്. ലോക്സഭ തെരഞ്ഞെടുക്കുന്നതിന് മുൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടിയായിരുന്നു യാത്ര. സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന്…

Read More

ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകം തുടരുന്നു; രാജി പിൻവലിച്ച് മന്ത്രി വിക്രമാദിത്യ, സർക്കാർ നിലനിർത്താൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ് നേതൃത്വം

ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ നിലനിര്‍ത്താൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. പതിനഞ്ച് ബിജെപി എംഎല്‍എമാരെ സസ്പെൻന്‍ഡ് ചെയ്ത ശേഷം നിയമസഭയിൽ ബജറ്റ് പാസാക്കിയത് കോൺഗ്രസിന് താല്‍ക്കാലിക ആശ്വാസമായി. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനെതിരെ കലാപമുയർത്തി മന്ത്രി വിക്രമാദിത്യസിങും രാജി പിൻവലിച്ചു. രാത്രിയോടെയാണ് രാജി പിന്‍വലിക്കുകയാണെന്ന് വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചത്. സർക്കാറിന് ഒരുതരത്തിലുമുള്ള ഭീഷണി ഇല്ലെന്ന് വിക്രമാദിത്യ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. വിശാലമായ താൽപര്യവും ഒത്തൊരുമയും കണക്കിലെടുത്താണ് രാജി പിന്‍വലിക്കാനുള്ള തീരുമാനമെന്നും വിക്രമാദിത്യ…

Read More

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിന് ആശ്വാസം; ബജറ്റ് നിയമസഭയിൽ പസായി

ഹിമാചല്‍ പ്രദേശിലെ വിമത നീക്കങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം. നിയമസഭയില്‍ ബജറ്റ് പാസായി. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് ബജറ്റ് പാസാകുന്നതിന് നിര്‍ണായകമായി മാറിയത്. വിമത നീക്കം നടത്തിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടരുന്നതായും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡാലോചന പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു പറഞ്ഞു. വിമത എംഎല്‍എമാരില്‍ ഒരാള്‍ മാപ്പ് പറഞ്ഞുവെന്നും തനിക്ക് വലിയ വേദനയുണ്ടെന്നും തെറ്റ് പറ്റിപ്പോയെന്നും അറിയിച്ചുവെന്നും സുഖ്‍വിന്ദര്‍ സിങ് സുഖു…

Read More