കോൺഗ്രസിൽ കൊഴിഞ്ഞ് പോക്ക് തുടരുന്നു; കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല. കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു. മൂന്ന് തവണ എംഎൽഎയായ അദ്ദേഹം കാൺപൂരിലെ വലിയ നേതാക്കളിൽ ഒരാളാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 56 കാരനായ അജയ് കപൂർ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അജയ് കപൂർ കാൺപൂരിലെ കിദ്വായ് നഗർ മണ്ഡലത്തിൽ നിന്ന്…

Read More

കർണാടകയിൽ മൂന്ന് മുൻ ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

കർണാടകയിൽ വീണ്ടും ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എൽ.എമാരായ ബി.എം. സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞദിവസം പാർട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായ ജയപ്രകാശ് ഹെഗ്ഡെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് വിവരം. ബി.ജെ.പി സർക്കാറിന്റെ കാലത്താണ് ഇദ്ദേഹത്തെ കമ്മീഷൻ ചെയർമാനായി നിയമിച്ചത്. നേരത്തെ ഇദ്ദേഹം കോൺഗ്രസിനോടൊപ്പമായിരുന്നു. 2009ലും 2014ലും ഉഡുപ്പി-ചിക്കമംഗലൂർ സീറ്റിൽനിന്ന് ലോക്സഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു….

Read More

‘തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചു, ഇല്ലെന്ന് പറഞ്ഞപ്പോൾ ഇഡി റെയ്ഡ്’; ആരോപണവുമായി ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ

ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ അംബ പ്രസാദിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഭൂമി, നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിലാണ് പരിശോധന. റാഞ്ചിയിലെ എംഎൽഎയുടെ വീട്ടിലും ഹസാരിബാഗിലെ വിവിധ ഇടങ്ങളിലും ഇഡി ഉദ്യോഗസ്ഥർ എത്തി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചതെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. 2023ൽ സെൻട്രൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ റാഞ്ചി സോണൽ ഓഫീസിൽ ലഭിച്ച കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കും ബിജെപിക്കുമെതിരെ ആരോപണവുമായി അംബ…

Read More

കർണാടകയിൽ കോൺഗ്രസ് പ്രദേശിക നേതാവിനെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്

കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നിരവധി തവണ കുത്തിയത്. ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല….

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്, അശോക് ഗെഹ്ലോട്ടിന്റെയും കമൽനാഥിന്റെയും മക്കൾക്ക് സീറ്റ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഉള്‍പ്പെടുന്നത്. അസം,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിന്റേയും അശോക് ഗെഹ്ലോട്ടിന്റേയും മക്കളാണ് രണ്ടാം ഘട്ട പട്ടികയിലെ ശ്രദ്ധേയമായ പേരുകള്‍. കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ചിന്ദ് വാഡയില്‍ നിന്ന് മത്സരിക്കും. അശോക് ഗെഹ് ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് ജലോറില്‍ നിന്നാണ് ജനവിധി തേടുക. മുന്‍…

Read More

‘പ്രീണന രാഷ്ട്രത്തിനായി കോൺഗ്രസ് പൗരത്വ നിയമ ഭേദ​ഗതി നിയമത്തെ എതിർത്തു’; വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പൗരത്വ നിയമ ഭേദ​ഗതി കോൺ​ഗ്രസിനെതിരെ ആയുധമാക്കി അമിത് ഷാ രംഗത്ത്. പാക്കിസ്ഥാനിൽ നിന്നുമെത്തിയ അഭയാർത്ഥികളെ കോൺ​ഗ്രസ് ചതിച്ചു.പ്രീണന രാഷ്ട്രീയത്തിനായി കോൺ​ഗ്രസ് സിഎഎയെ എപ്പോഴും എതിർത്തു.ബിജെപി സര്‍ക്കാര്‍ അവർക്ക് അർഹിക്കുന്ന പരി​ഗണന നൽകി, അവരെ ശാക്തീകരിച്ചു.മോദി സർക്കാർ നൽകിയ വാ​ഗ്ദാനം പാലിച്ചു എന്നും അമിത് ഷാ പറഞ്ഞു. സ്വന്തം ധർമ്മം രക്ഷിക്കാൻ വേണ്ടി രാജ്യത്തേക്ക് അഭയാർത്ഥികളായെത്തിയവർ ലക്ഷക്കണക്കിനുണ്ട്. അവരെ പൗരത്വം നൽകി മോദി സർക്കാർ ആദരിക്കുമെന്നും ഷാ തെലങ്കാനയിൽ പറഞ്ഞു. സിഎഎ നടപ്പാക്കിയ ശേഷമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ…

Read More

സീറ്റ് ലഭിച്ചില്ല; രാജസ്ഥാന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍

രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുവില്‍ നിന്നുള്ള എംപി രാഹുല്‍ കസ്വാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ‘രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഈ നിമിഷം ബിജെപിയില്‍ നിന്നും പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നു രാജിവയ്ക്കുകയാണെന്ന്’ രാഹുല്‍ പറഞ്ഞു. പത്തുവര്‍ഷം ചുരു മണ്ഡലത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി…

Read More

നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്. കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ആദായ നികുതി അപ്പീൽ ട്രിബ്യൂണൽ തള്ളുകയായിരുന്നു.  ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി ട്രൈബ്യൂണൽ സ്റ്റേ ആവശ്യം തള്ളിയത്. ഇതിനെതിരെയാണ് ഇപ്പോൾ പാർട്ടി  ഹൈക്കോടതിയെ സമീപിച്ചത്.  115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ്…

Read More

‘കോൺ​ഗ്രസിൽ തിരിച്ചെടുക്കും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്‍

കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് മമ്പറം ദിവാകരൻ. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സൻ മമ്പറം ദിവാകരനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. പാർട്ടിയിൽ ഉടൻ തിരിച്ചെടുക്കുമെന്ന് ഹസ്സൻ ദിവാകരന് ഉറപ്പു നൽകി. രണ്ടര വർഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്ക ലംഘനം ആരോപിച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് ദിവാകരനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. വിചാരണ സദസ് ഉൾപ്പെടെ പാർട്ടി പരിപാടികളിൽ സഹകരിച്ചിരുന്നെങ്കിലും…

Read More

‘ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല’: വിമർശനത്തിൽ മറുപടിയുമായി സുധാകരൻ

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.  വനിതാ ബിൽ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷഷമ മുഹമ്മദ് പറ‍ഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ…

Read More